മഹാത്മാഗാന്ധി ജയന്തി: ആഭ്യന്തര വിപണി ഇന്ന് അവധി

October 02, 2020 |
|
News

                  മഹാത്മാഗാന്ധി ജയന്തി: ആഭ്യന്തര വിപണി ഇന്ന് അവധി

മഹാത്മാഗാന്ധി ജയന്തി പ്രമാണിച്ച് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയും (എന്‍എസ്ഇ) ബിഎസ്ഇയും ഒക്ടോബര്‍ 2 ന് തുറക്കില്ല. മെറ്റല്‍, ബുള്ളിയന്‍ എന്നിവയുള്‍പ്പെടെ മൊത്ത ചരക്ക് വിപണികളും അടച്ചു. ഫോറെക്‌സ്, കമ്മോഡിറ്റി ഫ്യൂച്ചര്‍ മാര്‍ക്കറ്റുകളില്‍ ഒരു വ്യാപാര പ്രവര്‍ത്തനവും ഇന്ന് നടക്കില്ല. യുഎസ് ഉത്തേജനം, അണ്‍ലോക്ക് 5.0 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ജിഎസ്ടി ശേഖരണത്തിന്റെ വര്‍ദ്ധനവ് എന്നിവയ്ക്കിടയിലാണ് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇന്നലെ 1.5 ശതമാനത്തിലധികം ഉയര്‍ന്നത്.
 
ഒക്ടോബര്‍ ഒന്നിന് പ്രധാനമായും ബാങ്കിംഗ് & ഫിനാന്‍ഷ്യല്‍ ഓഹരികളാണ് മുന്നേറിയത്. ജിഎസ്ടി പിരിവുകളില്‍ മാസം തോറും 10 ശതമാനം വര്‍ദ്ധനവും അണ്‍ലോക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇന്നലത്തെ മുന്നേറ്റത്തിന് കരുത്തേകി. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ ബിഎസ്ഇ സെന്‍സെക്‌സ് 629.12 പോയിന്റ് അഥവാ 1.65 ശതമാനം ഉയര്‍ന്ന് 38,697.05 ലെത്തി. നിഫ്റ്റി 169.50 പോയിന്റ് അഥവാ 1.51 ശതമാനം ഉയര്‍ന്ന് 11,417 ലെത്തി.

മേഖല സൂചികകളില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് നിഫ്റ്റി ബാങ്കാണ്. വ്യാഴാഴ്ച നിഫ്റ്റി ബാങ്ക് സൂചിക 3.7 ശതമാനം ഉയര്‍ന്ന് 22,246 ഉം ആഴ്ചയില്‍ 6 ശതമാനവുമാണ്. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചിക വ്യാഴാഴ്ച മൂന്ന് ശതമാനം നേട്ടം കൈവരിച്ചപ്പോള്‍ ഓട്ടോ, എഫ്എംസിജി, ഐടി, മെറ്റല്‍ സൂചിക അര ശതമാനത്തിലധികം ഉയര്‍ന്നു.

Related Articles

© 2025 Financial Views. All Rights Reserved