വിമാനയാത്രയുടെ നിരക്ക് വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍; ടിക്കറ്റിന് 5600 രൂപ വരെ വര്‍ധിച്ചേക്കും

February 12, 2021 |
|
News

                  വിമാനയാത്രയുടെ നിരക്ക് വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍; ടിക്കറ്റിന് 5600 രൂപ വരെ വര്‍ധിച്ചേക്കും

മുംബൈ: വിമാനയാത്രയുടെ നിരക്ക് വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. നിരക്ക് വര്‍ധന ഗതാഗത സംവിധാനത്തെ കൂടുതല്‍ ചിലവേറിയതാക്കും. 5600 രൂപ വരെ ടിക്കറ്റിന് വര്‍ധിപ്പിക്കാനാണ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. ഇന്ധന വിലയാണ് നിരക്ക് വര്‍ധനവിന്റെ കാരണം.

ഇത് സ്വാഭാവികമായ വര്‍ധനയാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. 180 മിനുട്ട് മുതല്‍ 210 മിനുട്ട് വരെയുള്ള വിമാന യാത്രക്ക് നിലവില്‍ 18600 രൂപയാണ് വില. ഇത് 24200 രൂപയാവും. 5600 രൂപ വര്‍ധിക്കും. ഏറ്റവും ചെറിയ റൂട്ടില്‍ ടിക്കറ്റ് നിരക്കില്‍ 200 രൂപ വര്‍ധിക്കും.

ആഭ്യന്തര യാത്രകള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 2200 ഉം ഏറ്റവും ഉയര്‍ന്ന നിരക്ക് 7800 മായി നിശ്ചയിച്ചിട്ടുണ്ട്. 2000 രൂപ മുതല്‍ 6000 രൂപ വരെയാണ് നിലവിലെ വില. ദീര്‍ഘദൂര വ്യോമയാത്രകള്‍ക്ക് നിലവിലെ നിരക്ക് 7200 രൂപ മുതല്‍ 24200 രൂപ വരെയായും നിശ്ചയിച്ചു. നേരത്തെ ഇത് 6500 രൂപ മുതല്‍ 18600 രൂപ വരെയായിരുന്നു.

കൊവിഡിനെ തുടര്‍ന്ന് എല്ലാ തരം വിമാനയാത്രളും മാര്‍ച്ച് 25 മുതല്‍ നിര്‍ത്തലാക്കിയിരുന്നു. പിന്നീട് മെയ് 25 മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ഇപ്പോള്‍ കൊവിഡിന് മുന്‍പത്തെ പോലെ വിമാനയാത്ര സജീവമാകുന്ന സാഹചര്യത്തിലാണ് നിരക്ക് വര്‍ധനയുടെ തീരുമാനം കൈക്കൊണ്ടതെന്നാണ് മന്ത്രാലയ വിശദീകരണം.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved