ട്രംപ് ഇന്ത്യയിലെത്തുന്നതോടെ വ്യാപാര കരാര്‍ രമ്യമായി പരിഹരിക്കപ്പെടുമോ? കഴിഞ്ഞ കാലങ്ങളില്‍ ചൈനയുമായി വ്യാപാര ബന്ധം മെച്ചപ്പെട്ടത് യുഎസ്-ചൈന വ്യാപാര തര്‍ക്കം മുതലെടുത്ത്; വിപുലമായ വ്യാപാര കരാറിന് സാധ്യത കുറവ്

February 24, 2020 |
|
News

                  ട്രംപ് ഇന്ത്യയിലെത്തുന്നതോടെ വ്യാപാര കരാര്‍ രമ്യമായി പരിഹരിക്കപ്പെടുമോ? കഴിഞ്ഞ കാലങ്ങളില്‍ ചൈനയുമായി വ്യാപാര ബന്ധം മെച്ചപ്പെട്ടത് യുഎസ്-ചൈന വ്യാപാര തര്‍ക്കം മുതലെടുത്ത്; വിപുലമായ വ്യാപാര കരാറിന് സാധ്യത കുറവ്

ന്യൂഡല്‍ഹി: ചൈനയേക്കാള്‍ അമേരിക്കയുമായി വ്യാപാര ബന്ധത്തിലേര്‍പ്പെടുന്ന രാഷ്ട്രം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. ചൈനയെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.  ഇന്ത്യക്കും അമേരിക്കയും തമ്മില്‍ 2018-19 കാലത്ത് 87.95 ബില്യണ്‍ ഡോളറിന്റെ വ്യാപാര ബന്ധമാണ്  ഉണ്ടായതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  എന്നാല്‍ ചൈനയുമായുള്ള വ്യാപാര ഇടപാട് 87.07 ബില്യണ്‍ ഡോളറായിരുന്നു. അതേസമയം യുഎസ്-ചൈന വ്യാപാര തര്‍ക്കമാണ് ഇന്ത്യയ്്ക്ക് നേട്ടം രേഖപ്പെടുത്താന്‍ ഇടയാക്കിയതെന്നാണ് വിദഗ്ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. 

അമേരിക്കയും ഇന്ത്യയും തമ്മില്‍ 2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ മാത്രം 68 ബില്യണ്‍ ഡോളറിന്റെ വ്യാപാരം നടന്നു. അതേസമയം ചൈനയുമായി 64.96 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. വ്യാപാര ബന്ധം ഇനിയും മെച്ചപ്പെടുത്താനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യയുടെ ഏറ്റവും ശക്തമായ വ്യാപാരബന്ധമുള്ള രാജ്യമായി അമേരിക്ക മാറുമെന്നാണ് വിദഗ്ദ്ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. 

അതേസമയം ഡൊനാള്‍ഡ്  ട്രംപ് ഇന്ന്  ഇന്ത്യാ സന്ദര്‍ശനം നടത്താനിരിക്കെ വിപുലമായ വ്യാപാര കരാര്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.  ചില ഉന്നത ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മാചത്രമല്ല വ്യാപാര കരാറില്‍ നിന്ന് യുഎസാണ് പിന്‍മാറിയതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.  കൂടുതല്‍ സമഗ്രമായ കരാറിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് അമേരിക്കന്‍ ഭാഗത്ത് നിന്ന് ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. 

അമേരിക്ക മുന്നോട്ട് വെച്ച പലനിര്‍ദ്ദേശങ്ങളും ഇന്ത്യ അംഗീകരിക്കാത്തത് മൂലമാണ് ട്രംപ് വിപുലമായ കരാറില്‍ ഒപ്പുവെക്കാത്തതെന്ന പ്രചരണവും ശക്തമാണ്.  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. വിമാനത്താവളത്തിനും പരിപാടിയുടെ വേദിക്കുമിടയില്‍ 70 ലക്ഷം പേരുണ്ടാകുമെന്ന് മോദി പറഞ്ഞതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.  

അതേസമയം രണ്ട്  ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് വിവിധ കമ്പനി മേധാവികളുമായി കൂടിക്കാഴ്ച്ചകള്‍  നടത്തിയേക്കും.  ദേശീയ  മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട്  ചെയ്തിരിക്കുന്നത്. യുഎസിലേക്ക് വിദേശ നിക്ഷേപം നിക്ഷേപം ആകര്‍ഷിക്കുകയെന്നതാണ് ലക്ഷ്യം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍, ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ ചെയര്‍മാന്‍ എ എം നായിക്, ബയോകോണ്‍ സിഎംഡി കിരണ്‍ മസുദാര്‍ഷാ തുടങ്ങിയ പ്രമുഖര്‍ക്കെല്ലാം ട്രംപിന്റെ ക്ഷണമുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുഎസിലേക്ക് വിദേശ നിക്ഷേപം എത്തിക്കുക എന്നതാണ് ട്രംപിന്റെ കൂടിക്കാഴ്ച്ചയിലൂടെ ലക്ഷ്യമിടുന്നത്. 

പ്രമുഖ ഉദ്യോഗസ്ഥരുമായും നയതന്ത്ര പ്രതിനിധികളുമായും ചര്‍ച്ചകള്‍  നടത്തിയേക്കും.  ട്രംപിന് ഇന്ത്യ സന്ദര്‍ശനത്തിനായി വന്‍ സ്വീകരണമാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കാന്‍ പോകുന്നത്. പ്രസിഡന്റ് ട്രംപിനൊപ്പം ഭാര്യ മിലാനിയയും ഇന്ത്യയിലെത്തും. ഡല്‍ഹിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരം അഹമ്മദാബാദും ട്രംപ് സന്ദര്‍ശിച്ചേക്കും. പുതിയ വ്യാപാര കറാറുമായി ബന്ധപ്പെട്ട അന്തിമ രൂപം പൂര്‍ത്തിയായെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍.  അതേസമയം ഏത് വിധത്തിലാകും ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കുക എന്നത് വ്യക്തമല്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തോടെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുകയും ചെയ്‌തേക്കും.

Related Articles

© 2024 Financial Views. All Rights Reserved