ട്രംപിന്റെ എയര്‍ഫോഴ്സ് വണ്‍ വിമാനം സര്‍ദാര്‍ പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങി; 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ പ്രതീക്ഷകള്‍ കൈവിടാതെ കേന്ദ്രസര്‍ക്കാര്‍; ലോക രാഷ്ട്രങ്ങള്‍ ഗൗരവത്തോടെ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ വീക്ഷിച്ചേക്കും

February 24, 2020 |
|
News

                  ട്രംപിന്റെ എയര്‍ഫോഴ്സ് വണ്‍ വിമാനം സര്‍ദാര്‍ പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍  പറന്നിറങ്ങി; 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ പ്രതീക്ഷകള്‍ കൈവിടാതെ കേന്ദ്രസര്‍ക്കാര്‍; ലോക രാഷ്ട്രങ്ങള്‍ ഗൗരവത്തോടെ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ വീക്ഷിച്ചേക്കും

അഹമ്മദാബാദ്: ട്രംപിന്റെ എയര്‍ഫോഴ്‌സ് വണ്‍ വിമാനം സര്‍ദാര്‍ പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍  പറന്നിറങ്ങി. കൃത്യസമയത്ത് തന്നെയാണ് ട്രംപും  പ്രിതിനിധി സംഘങ്ങളും എത്തിയത്. സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ രാജ്യാന്തരവിമാനത്താവളത്തിലേക്കെത്തി.  ട്രംപിന്റെയും മോദിയുടെയും ഫ്‌ളക്‌സുകളും തോരണങ്ങളും നിറച്ച് വര്‍ണാഭമായി ട്രംപിനെ സ്വീകരണാണ് ഒരുക്കിയ്. മൊട്ടേരയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയത്തില്‍ വിവിധ ഇനം കലാപരിപാടികള്‍ നടക്കുകയാണ്. ലോക രാജ്യങ്ങള്‍ ഒന്നടങ്കം ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ വലിയ രീതിയിലാണ് വീക്ഷിക്കുന്നത്. 

36 മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. പ്രതീക്ഷകളൊന്നും കൈവിടാതെയാണ് ട്രംപിനെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്നത്. നാളിതുവരെ ഇന്ത്യ-യുഎസ് വ്യാപാര തര്‍ക്കം വശളായതോടെ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് മുന്‍പോട്ട് പോവുക, വിപുലമായൊരു വ്യാപര കരാറില്‍ ഏര്‍പ്പെടുക തുടങ്ങി വന്‍ ലക്ഷ്യങ്ങള്‍ നടപ്പിലാക്കി കയ്യടി നേടാനാണ് മോദിസര്‍ക്കാര്‍ ട്രംപിന്റെ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്.  എന്നാല്‍ ട്രംപിന് ഇന്ത്യയൊകുക്കുന്ന വന്‍ സ്വീകരണത്തിന് നേരെ ആക്ഷേപങ്ങളും വിമര്‍ശനങ്ങളും ഒരു ഭാഗത്ത് ഉയര്‍ന്നുവരുന്നു. ഗുജറാത്തില്‍ ചേരികള്‍ മറക്കാന്‍  മതില്‍ പണിയുന്നത് വരെ മനുഷ്വത്വ വിരുദ്ധമായ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് നേരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്യുന്നു. 

മോദി എന്റെ നല്ലൊരു സുഹൃത്ത്, ഇഷ്ടപ്പെടുന്ന വ്യക്തി  'ട്രംപിന്റെ പുകഴ്ത്തല്‍ ഇങ്ങനെയൊക്കെ 

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്റെ ''സുഹൃത്ത്'' എന്നും അദ്ദേഹം തന്റെ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞത് അമേരിക്കന്‍ മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും വളരെ ആഘോഷത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.   വാര്‍ത്ത ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് മാത്രമല്ല, ട്രംപും മോദിയും തമ്മിലുള്ള ചങ്ങാത്തം ഇന്ത്യക്ക് സാധ്യത കല്‍പ്പിക്കുന്നതാണെന്ന വിലയിരുത്തല്‍ വിവിധ രാഷ്ട്രീയ നിരീക്ഷകര്‍ നടത്തുകയുണ്ടായി. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നിരിക്കെ ട്രംപിന് വേണ്ടി മോദി വന്‍ സ്വീകരണമൊരുക്കുന്നത് തന്നെ എന്തിനാണെന്ന ചോദ്യവും ഇപ്പോള്‍ ഉയരുന്നു. 

ഇന്ന് രാവിലെ 11. 40 നാണ് ട്രംപിന്റെ എയര്‍ഫോഴ്‌സ് വണ്‍ വിമാനം സര്‍ദാര്‍ പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്.  സുരക്ഷാ- യാത്രാസാമഗ്രികളുമായി ആറു ചരക്കുവിമാനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി എത്തിക്കഴിഞ്ഞു. ട്രംപിന് യാത്ര ചെയ്യാനുള്ള 'ബീസ്റ്റ്' എന്ന അത്യാധുനിക ലിമോസിന്‍ കാര്‍ എത്തിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഉപയോഗിക്കാനുള്ള 'മറീന്‍-വണ്‍' ഹെലികോപ്റ്ററും എത്തിച്ചിട്ടുണ്ട്. എല്ലാം കൊണ്ടും ട്രംപിന്റെ പ്രീതി നേടിയെടുക്കുക തന്നെയാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യം. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ലോക രാജ്യങ്ങള്‍ വീക്ഷിക്കും. 

ചൈനയും, പാക്കിസ്ഥാനും ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഗൗരവത്തോടെ വീക്ഷിക്കും. വികസിത രാഷ്ട്രങ്ങളും ഗൗരവത്തോടെയാകും കാണുക. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ ചൊവ്വാഴ്ച്ച രാവിലെ 11-നു മോദിയും ട്രംപും കൂടിക്കാഴ്ച്ചകള്‍ നടത്തിയേക്കും.  മാത്രമല്ല, ഇന്ത്യയുമായി വിപുലമായ വ്യാപാര കരാറില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയതും, പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചതും മോദിസര്‍ക്കാറിന് തിരിച്ചടികളും ആശങ്കകളും ഉണ്ടാതക്കിയിട്ടുണ്ട്.  

Related Articles

© 2025 Financial Views. All Rights Reserved