തെരേസാ മേയ്‌ക്കെതിരെ ട്രംപിന്റെ വിമര്‍ശനം; ബ്രെക്‌സിറ്റ് ബ്രിട്ടനില്‍ ഭിന്നതയുണ്ടാക്കിയെന്ന് ട്രംപ്

March 15, 2019 |
|
News

                  തെരേസാ മേയ്‌ക്കെതിരെ ട്രംപിന്റെ വിമര്‍ശനം; ബ്രെക്‌സിറ്റ് ബ്രിട്ടനില്‍ ഭിന്നതയുണ്ടാക്കിയെന്ന് ട്രംപ്

ബ്രെക്‌സിറ്റ് വിഷയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്‌ക്കെതിതിരെ വിമര്‍ശനവുമായി ഡൊനാള്‍ഡ് ട്രംപ് രംഗത്തെത്തി. ബ്രെക്‌സിറ്റ് ബ്രിട്ടനിലെ ഐക്യം തകര്‍ത്തിരിക്കുകയാണെന്നും, ബ്രിട്ടനില്‍ രാഷ്ട്രീയ ഭിന്നതകളും ഉണ്ടാക്കിയെന്നും ഡൊനാള്‍ഡ് ട്രംപ് പറഞ്ഞു. പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അതേസമയം ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനുള്ള ബ്രെക്‌സിറ്റ് കരാര്‍ നീട്ടുന്നതിന് പാര്‍ലമെന്റ് അംഗീകരിച്ചു. തെരേസാ മേയ്ക്ക് ആശ്വാസമേകുന്ന തീരുമാനമാണ് വ്യാഴാ്ച ഉണ്ടായത്. 

യൂറോപ്യന്‍ യൂണിയനുമായി  വേര്‍പിരിയുന്ന വിഷയങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യണമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. കൂടിയാലോചനയിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പറ്റുകയുള്ളൂ. ഇതിനൊരു ഹിത പരിശോനയും നടത്താവുന്നകതാണ്. ബ്രിട്ടനിലെ രാഷ്ട്രീയ സാഹചര്യം വഷളായ സ്ഥിതിക്കാണ് ട്രംപ് ബ്രെക്‌സിറ്റ് വിഷയത്തില്‍ ഭിന്നത രൂപപ്പെട്ടുവെന്ന് പറയുന്നത്. ഇത് തെരേസാ മേയ്‌ക്കെതിരെയുള്ള വിമര്‍ശനമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. 

 

 

Related Articles

© 2025 Financial Views. All Rights Reserved