'ഞാന്‍ തോറ്റാല്‍'ഓഹരി വിപണി തകര്‍ന്ന് തരിപ്പണമാകും; ജയിച്ചാല്‍ ബിസിനസ് മേധാവികള്‍ക്ക് നേട്ടം; മധ്യവര്‍ഗ വിഭാഗത്തിന്റെ നികുതി കുറക്കുമെന്നും ട്രംപ്

February 26, 2020 |
|
News

                  'ഞാന്‍ തോറ്റാല്‍'ഓഹരി വിപണി തകര്‍ന്ന് തരിപ്പണമാകും; ജയിച്ചാല്‍ ബിസിനസ് മേധാവികള്‍ക്ക് നേട്ടം;  മധ്യവര്‍ഗ വിഭാഗത്തിന്റെ നികുതി കുറക്കുമെന്നും ട്രംപ്

വാഷിങ്ടണ്‍:  നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഞാന്‍ തോല്‍ക്കുകയാണെങ്കില്‍ ഓഹരി വിപണി ഏറ്റവും വലിയ തകര്‍ച്ച നേരിടുമെന്ന് ഡൊനാള്‍ഡ് ട്രംപ്. എന്നാല്‍ എന്റെ ജയം ഓഹപരി വിപണിക്ക് വലിയ മുന്നേറ്റം ഉണ്ടാകുമെന്നും ബിസിനസ് സംരംഭങ്ങളുടെ മേധാവികള്‍ക്ക് എന്റെ ജയം ഗുണകരാമാകുമെന്നും ട്രംപ് വ്യക്തമാക്കി.  ഓഹരി വിപണികളിലെ പോയിന്റുകള്‍ റെക്കോര്‍ഡ് വേഗത്തില്‍ എന്റെ ജയം കാരണം കുതിച്ചുയരുമെന്നും ട്രംപ് വ്യക്തമാക്കി.  എന്നാല്‍ ഭാവിയില്‍ മധ്യവര്‍ഗത്തിന് ഗുണകരാമുന്ന രീതിയില്‍  നികുതി വെട്ടിക്കുറവ് പ്രഖ്യാപിക്കാന്‍ തന്റെ ഭരണകൂടം പദ്ധതിയിട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.  

എന്നാല്‍ കൊറോണ വൈറസിന്റെ ആഘാതത്തില്‍ ഓഹരികളില്‍ തിങ്കളാഴ്ച്ച ഇടിവ് വന്നിട്ടുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി.  എന്നാല്‍  അമേരിക്ക പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.  അതേസമയം ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്  പ്രശനങ്ങള്‍ പരിഹരിക്കാന്‍ കഠിനമായി പ്രയ്തിനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേത്തും.  എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.  

അതേസമയം ഇന്ത്യയ്ക്ക് ആയുധങ്ങള്‍ വില്‍ക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ ബെര്‍ണി സാന്‍ഡേഴ്സ് രംഗത്ത്. നിലവില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി രംഗത്തുള്ള സെനറ്ററാണ് ബെര്‍ണി സാന്‍ഡേഴ്സ്. ഇന്ത്യയ്ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നത് യുദ്ധത്തിനുള്ള ആഹ്വാനമാണ്. യുദ്ധ മോഹം പെരുപ്പിക്കുന്നതിനു പകരം കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് യുഎസ് ഇന്ത്യാ പങ്കാളിത്തമുറപ്പിക്കുകയാണാവശ്യമെന്ന് സാന്‍ഡേഴ്സ് പറഞ്ഞു.

ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ട്രംപ് മൂന്ന് ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന പ്രതിരോധ വ്യാപാര കരാറുകളില്‍ ഒപ്പുവെക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് സാന്‍ഡേഴ്സ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നടത്തിയ ആദ്യ പ്രസ്താവനയാണിത്. 

അഹമ്മദാബാദിലെ മോട്ടേര സ്റ്റേഡിയത്തില്‍ വച്ച് നടന്ന ''നമസ്‌തേ ട്രംപ്'' റാലിയില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ് ഇത് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് അത്യാധുനിക സൈനിക ഹെലികോപ്റ്ററുകളും 3 ബില്യണ്‍ ഡോളറിലധികം വിലവരുന്ന മറ്റ് ഉപകരണങ്ങളും വില്‍ക്കുന്നതിനുള്ള കരാറുകള്‍ ചൊവ്വാഴ്ച ഇന്ത്യയുമായി ഒപ്പുവച്ചിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved