
വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അമേരിക്ക ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അമേരിക്ക ഉപേക്ഷിക്കാന്‍ ഇപ്പോള്‍ മുതിരുന്നത്. 29ല്‍ പരം അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ ഈടാക്കുമെന്ന തീരുമാനം വലിയ ചര്‍ച്ചയായിരുന്നു. ഇഇതിനു പിന്നാലെയാണ് അമേരിക്ക ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറാകുന്നത്. ഇതോടെ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള കയറ്റുമതി- ഇറക്കുമതി വ്യാപാരത്തെ ഗുരുതരമായി ബാധിക്കും.
5.6 ബില്യണ്‍ ഡോളര്‍ വരുന്ന അമേരിക്കന്‍ ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് അധിക നികുതി ഉപേക്ഷിക്കണമെന്ന നയമാണ് അമേരിക്ക ഇപ്പോള്‍ എടുത്തിട്ടുള്ളത്. അതേസമയം ഇന്ത്യയ്ക്കുള്ള ജനറലൈസഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ് (ജിഎസ്പി) പദവി റദ്ദാക്കാനും അമേരിക്ക ആലോചിക്കുന്നുണ്ട്. 2017ല്‍ ഇന്ത്യയുമായുള്ള യുഎസിന്റെ ചരക്കു-സേവന വ്യാപാര കമ്മി 27.3 ബില്യന്‍ ഡോളറാണ് ഉണ്ടായിരുന്നത്. തുര്‍ക്കിയുമായുള്ള വ്യാപാര ബന്ധം അമേരിക്ക ഉപേക്ഷിച്ചേക്കും. ഇന്ത്യ അധിക തീരുവ ഏര്‍പ്പെടുത്തുന്ന രാജ്യമാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.
ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍, അലൂമിനം തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ചില നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പ്രതികാരമായാണ് ഇന്ത്യ 2018 ജൂണില്‍ യുഎസ് ഉത്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്താന്‍ തീരുമാനമെടുത്തിരുന്നു. ഈ തീരുമാനം വേഗത്തില്‍ നടപ്പിലാക്കാന്‍ ഇന്ത്യ ശ്രമിച്ചിരുന്നു. അതേസമയം തീരുവ സംബന്ധിച്ച് ഒരു തീരുമാനവും എടുത്തില്ലെന്ന് വിഷയം അമേരിക്കയുമായി ചര്‍ച്ച ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുകയും ചെയ്തു. അതിനിടയാണ് ഇന്ത്യയുമായുള്ള വ്യാപാര സൗഹൃദം അമേരിക്ക ഉപേക്ഷിക്കാന്‍ ആലോചിക്കുന്നത്. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അമേരിക്ക പൂര്‍ണമായും ഉപേക്ഷിച്ചാല്‍ ഇന്ത്യന്‍ ഉത്പന്നങ്ങളെ ഗുരുതരമായി ബാധിക്കുമെന്നുറപ്പാണ്.