
ദൂരദര്‍ശനെ ഇന്ത്യയുടെ പൊതുചാനല്‍ ആയി പുനര്‍നിര്‍മിക്കാന്‍ ഒരുങ്ങുകയാണ്. പ്രശസ്ത പ്രദര്‍ശനങ്ങളുടെയും സീരിയലുകളുടെയും ഗൃഹാതുരത്വം പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്നതിന്റെ ഭാഗമായി ഇ-കൊമേഴ്‌സ് പോര്‍ട്ടലായ ആമസോണ്‍ ഇന്ത്യയില്‍ തങ്ങളുടെ സുവനീര്‍ സ്റ്റോര്‍ അവതരിപ്പിച്ചിരിക്കുകയാണ് ദൂരദര്‍ശന്‍. ഇന്ത്യന്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ദൂരദര്‍ശനിനോട് എല്ലായ്‌പ്പോഴും ഒരു പ്രത്യേക അടുപ്പം തന്നെയാണ്.
പൊതുചാനല്‍ എന്ന നിലയ്ക്കുള്ള സ്വീകാര്യത വീണ്ടെടുക്കുന്നതിനായി അധികൃതര്‍ കണ്ടെത്തിയ പുതിയ മാര്‍ഗമാണ് ഇത്. സ്വകാര്യ ചാനലുകളുടെ കടന്നുവരവിന് മുമ്പ് ദൂരദര്‍ശനിലെ പരിപാടികള്‍ ഏറെ ജനപ്രിയമായിരുന്നു. ദൂരദര്‍ശന്റെ പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ആമസോണില്‍ സുവനീര്‍ സ്‌റ്റോര്‍ തയ്യാറാക്കുന്നത്. ഹം ലോഗ്, ബുനിയ്യാദ്, യെഹ് ജോ ഹായ് സിന്ദഗി, മാല്‍ഗുഡി ഡേയ്‌സ്, രാമയ്യന്‍, മഹാഭാരതം, ചിത്രരര്‍, രംഗോലി തുടങ്ങിയവ പ്രദര്‍ശിപ്പിച്ചത് ദൂരദര്‍ശനില്‍ ഏറെ ശ്രദ്ധേയമായിരുന്നു.
എന്നാല്‍, 80-കളിലും 90-കളിലും ചെറുപ്പക്കാരും പ്രായമുള്ളവരുമായി എല്ലാവരും ഈ പരിപാടികളുടെ പ്രേക്ഷകരായിരുന്നു. ഡിഡി സുവനീര്‍ ഗാലറി 2018 ജൂണ്‍ 21 ന് ഡല്‍ഹി ദൂരദര്‍ശന്‍ ഭവനില്‍ ആരംഭിച്ചിരുന്നു. ഇതിലൂടെ പ്രേക്ഷകരുമായുളള ആത്മബന്ധം കൂടുതല്‍ പുലര്‍ത്താനാകുമെന്നാണ് ദൂരദര്‍ശന്‍ അധികൃതര്‍ പറയുന്നത്.