ടെലികോം കമ്പനികള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര നീക്കം

October 06, 2021 |
|
News

                  ടെലികോം കമ്പനികള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര നീക്കം

ന്യൂഡല്‍ഹി: ടെലികോം കമ്പനികള്‍ക്കെതിരെ കോടതികളിലുള്ള കേസുകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര നീക്കം. ഇതുസംബന്ധിച്ച് കേന്ദ്ര ടെലികോം മന്ത്രാലയം ആലോചനകള്‍ നടത്തിവരുകയാണ്. വന്‍ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന കമ്പനികള്‍ക്ക് ആശ്വാസമേകുന്നതാണ് ഇത്. 40,000 കോടി രൂപ ഉള്‍പ്പെട്ട വിവിധ നിയമവ്യവഹാരങ്ങള്‍ അവസാനിപ്പിക്കുന്നത് ആലോചിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഇതിന്റെ ഭാഗമായി അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് എതിരെയുള്ള കേസുമായി മുന്നോട്ട് പോകണോ വേണ്ടയോ എന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മൂന്നാഴ്ച സമയം തേടി. സെപ്റ്റംബര്‍ 15ന് ടെലികോം കമ്പനികളെ സഹായിക്കാനായി കേന്ദ്രം പ്രത്യേക സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved