ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് കര്‍ശന നിര്‍ദേശം; ഉല്‍പ്പന്നങ്ങളുടെ ഉറവിട രാജ്യം ഏതെന്ന് വ്യക്തമാക്കണം

July 09, 2020 |
|
News

                  ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് കര്‍ശന നിര്‍ദേശം; ഉല്‍പ്പന്നങ്ങളുടെ ഉറവിട രാജ്യം ഏതെന്ന് വ്യക്തമാക്കണം

ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഉറവിട രാജ്യം ഏതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. പുതിയ ഉല്‍പ്പന്നങ്ങളില്‍ ആഗസ്റ്റ് ഒന്ന് മുതലും നിലവില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ ഒക്ടോബര്‍ ഒന്ന് മുതലും നിര്‍ദ്ദേശം നടപ്പിലാക്കണം.

സാധാരണ ഏത് രാജ്യത്താണ് നിര്‍മ്മിച്ചതെന്ന് ഒരു കസേരയോ, ബക്കറ്റോ പോലുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ അറിയാറില്ല. ഇതറിയണമെന്നും ഈ നിയമം കൂടുതല്‍ കര്‍ശനമാക്കണമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ രാജ്യത്ത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കണമെന്ന വാദം ശക്തമായതിന് പിന്നാലെയാണ് തീരുമാനം.

കേന്ദ്ര വ്യാവസായിക മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, ലെന്‍സ്‌കാര്‍ട്ട്, ജിയോമാര്‍ട്ട് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ഈ നിര്‍ദ്ദേശം പാലിക്കുന്നതിന് എല്ലാവരും സന്നദ്ധത അറിയിച്ചെങ്കിലും നിശ്ചയിച്ച തീയതിക്കുള്ളില്‍ ഇത് നടപ്പിലാക്കുന്നത് വെല്ലുവിളിയാണെന്നും അവര്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കേണ്ട ഉത്തരവാദിത്തം വില്‍പ്പനക്കാരുടെതാവും.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved