റെംഡെസിവിര്‍ മരുന്നിന്റെ ഉല്‍പ്പാദനത്തില്‍ ഇനി ഇന്ത്യന്‍ കമ്പനിയും; മരുന്ന് കോവിഡ് 19 ചികിത്സയ്ക്ക് ഫലപ്രദം

June 13, 2020 |
|
News

                  റെംഡെസിവിര്‍ മരുന്നിന്റെ ഉല്‍പ്പാദനത്തില്‍ ഇനി ഇന്ത്യന്‍ കമ്പനിയും; മരുന്ന് കോവിഡ് 19 ചികിത്സയ്ക്ക് ഫലപ്രദം

ഹൈദരാബാദ്: അമേരിക്കന്‍ ജനറിക് മരുന്ന് നിര്‍മ്മാതാക്കളായ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ഗിലെയാദ് സയന്‍സസുമായി ലൈസന്‍സിംഗ് കരാറില്‍ ഏര്‍പ്പെടുന്നതായി പ്രഖ്യാപിച്ചു. ഇത് അമേരിക്കന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനത്തിന്റെ മരുന്നായ റെംഡെസിവിര്‍ രജിസ്റ്റര്‍ ചെയ്യാനും നിര്‍മ്മിക്കാനും വില്‍ക്കാനുമുള്ള അവകാശം ഇന്ത്യന്‍ കമ്പനിക്ക് നല്‍കുന്നതാണ്. നിലവില്‍ കോവിഡ് 19 ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണിത്.

ഇന്ത്യ ഉള്‍പ്പെടെ 127 രാജ്യങ്ങളില്‍ മരുന്ന് രജിസ്റ്റര്‍ ചെയ്യാനും നിര്‍മ്മിക്കാനും വില്‍ക്കാനുമുള്ള അവകാശം കരാറിലൂടെ അനുവദിച്ചു. ഹൈദരാബാദ് ആസ്ഥാനമായ മരുന്ന് നിര്‍മ്മാതാവ് മരുന്ന് നിര്‍മ്മാണത്തിനായി ഗിലെയാദില്‍ നിന്ന് സാങ്കേതിക കൈമാറ്റം നടത്തും. അതില്‍ നിന്നും ഇന്ത്യന്‍ കമ്പനി നിര്‍മ്മാണ തോത് ഉയര്‍ത്തേണ്ടതുണ്ട്.

അതേസമയം അതത് രാജ്യങ്ങളില്‍ മരുന്ന് വിപണനം ചെയ്യുന്നതിന് റെഗുലേറ്ററി അനുമതി നേടേണ്ടതുണ്ടെന്ന് ഡോ. റെഡ്ഡി ശനിയാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു. ആന്റിവൈറല്‍ മരുന്ന് നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനുമായി ഇന്ത്യന്‍ മരുന്ന് നിര്‍മാതാക്കളായ ബയോകോണിന്റെ ഭാഗമായ സിന്‍ജെന്‍ ഇന്റര്‍നാഷണല്‍, സിഡസ് കാഡില, ഈജിപ്ത് ആസ്ഥാനമായുള്ള ഇവാ ഫാര്‍മ എന്നിവരുമായി ലൈസന്‍സിംഗ് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഗിലെയാദ് ശനിയാഴ്ച അറിയിച്ചു.

മൈലാന്‍, സിപ്ല, ഹെറ്റെറോ ഡ്രഗ്‌സ്, ജൂബിലന്റ് ലൈഫ് സയന്‍സസ്, പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഫിറോസണ്‍സ് ലാബ്‌സ് എന്നിവ ഉള്‍പ്പെടുന്ന അഞ്ച് കമ്പനികള്‍ക്ക് പുറമെ കഴിഞ്ഞ മാസം ഗിലെയാദ് സയന്‍സസ് കരാറുകള്‍ പ്രഖ്യാപിച്ചിരുന്നു. ഗിലെയാദിന്റെ ആന്റിവൈറല്‍ മരുന്നായ റെംഡെസിവിറിന്റെ ജനറിക് പതിപ്പ് വില്‍ക്കാന്‍ ആരംഭിച്ച ലോകത്തിലെ ആദ്യത്തെ കമ്പനിയായി ധാക്ക ആസ്ഥാനമായുള്ള ബെക്‌സിംകോ ഫാര്‍മ മാറിയിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved