
റബര്‍ മേഖലയ്ക്ക് പിന്തുണയുമായി കേന്ദ്രസര്‍ക്കാറിന്റെ പുതിയ നയങ്ങള്‍ പ്രാബല്യത്തില്‍ വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കയറ്റുമതിയെ പ്രോത്സാഹിപ്പിച്ച് റബര്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ഒപ്പം കയറ്റുമതി വര്‍ധിപ്പിച്ച് വരുമാനം വര്‍ധിപ്പിക്കുന്നതടക്കമുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായേക്കും. ചെറുകിട ഇടത്തരം സംഭരംഭകരെയും, തൊഴിലാളികളെയും പ്രോത്സാഹിപ്പിക്കുന്ന നടപടികളാകും സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുക. റബര്‍ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ആനുകൂല്യങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ലോകത്ത് പ്രകൃതിദത്ത റബര്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ആറാം സ്ഥാനത്താണ് ഉള്ളത്. ഒരു വര്‍ഷം ഇന്ത്യയില്‍ 6,94,000 ടണ്‍ റബറാണ് ഉത്പാദിപ്പിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.2017-18 സാമ്പത്തിക വര്‍ഷത്തെ കണുക്കുകളാണിത്. പുതിയ പ്ലാന്റേഷനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കാര്‍ഷിക മേഖലയിലേക്ക് റബറിന് പരിഗണിക്കുന്നതോടെ മറ്റ് കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് നല്‍കി വരുന്ന ഇന്‍ഷുറന്‍സ് അടക്കമുള്ള കാര്യങ്ങള്‍ റബറിനും ലഭിക്കും.അതേസമയം റബര്‍ വ്യാവസായിക ഉത്പാദനത്തിന് നല്‍കി വരുന്ന അസംസ്‌കൃത വസ്തുക്കളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.