
കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ രാജ്യത്തെ തേയില കയറ്റുമതി 44.72 മില്യന്‍ കിലോഗ്രാം ആയിരുന്നത് 2019 അതേ കാലയളവില്‍ 41.60 മില്യന്‍ കിലോ ആയി കുറഞ്ഞു. ജനുവരി മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ രാജ്യത്ത് തേയില കയറ്റുമതി 41.60 മില്യണ്‍ കിലോഗ്രാം ആയി കുറഞ്ഞത് ടീ ബോര്‍ഡ് കണക്കുകളാണ് പുറത്തു വിട്ടത്.
2019 ആദ്യ രണ്ടു മാസക്കാലയളവില്‍ സിഐഎസ് രാജ്യങ്ങളിലേക്ക് ഉള്ള കയറ്റുമതിയില്‍ 2018 ലെ 11.36 മില്യന്‍ കിലോഗ്രാമില്‍ നിന്നും 9.20 മില്യന്‍ കിലോ ആയി കുറഞ്ഞിരിക്കുകയാണ്. ഈ കാലയളവില്‍ ഇറാന്റെ കയറ്റുമതി 11.9 മില്യണ്‍ കിലോഗ്രാം ആയിരുന്നത് 2019 ന്റെ ആദ്യ രണ്ടു മാസങ്ങളില്‍ 5.13 മില്യന്‍ കിലോഗ്രാം ആയി ഉയര്‍ന്നു. എന്നാല്‍ 2019 ല്‍ പാകിസ്താന്റെ കയറ്റുമതി 2.35 ദശലക്ഷം കിലോഗ്രാം ആയി കുറഞ്ഞു. 2018 ലെ അതേ കാലയളവില്‍ 2.68 ദശലക്ഷം കിലോഗ്രാം ആയിരുന്നു കയറ്റുമതി.
2018മായി താരതമ്യം ചെയ്യുമ്പോള്‍ 2019ല്‍ തേയിലയുടെ വിലയില്‍ വലിയ രീതിയിലാണ് വര്‍ധനവുണ്ടായത്. 2019 ല്‍ കിലോഗ്രാമിന് യൂണിറ്റ് വില 224.34 രൂപയായി ഉയര്‍ന്നു. 2018 കാലയളവില്‍ കിലോഗ്രാമിന് 191.97 രൂപയായിരുന്നു. തേയിലയുടെ വിലയില്‍ വന്ന മാറ്റമായിരിക്കാം കയറ്റുമതിയില്‍ വന്‍ഇടിവ് നേരിടാന്‍ കാരണമായത്.