ഗോവയിലെ ബീച്ചുകളില്‍ മദ്യപാനത്തിന് വിലക്ക്; ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമോ?

January 13, 2021 |
|
News

                  ഗോവയിലെ ബീച്ചുകളില്‍ മദ്യപാനത്തിന് വിലക്ക്; ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമോ?

ഗോവയിലെ ബീച്ചുകളില്‍ മദ്യപാനത്തിന് വിനോദ സഞ്ചാര വകുപ്പ് വിലക്കേര്‍പ്പെടുത്തി. പുതുവര്‍ഷത്തിനു ശേഷം മദ്യക്കുപ്പികളും മാലിന്യങ്ങളും ബീച്ചുകളില്‍ നിറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. വിലക്ക് ലംഘിച്ചാല്‍ 10,000 രൂപ വരെ പിഴയീടാക്കും. പോലീസിനാണ് ഇതുസംബന്ധിച്ച് ചുമതല നല്‍കിയിട്ടുള്ളത്.

ബീച്ചുകളില്‍ മദ്യപിക്കുന്നത് വിലക്കിയതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കാന്‍ ഇതിനകം ടൂറിസം വകുപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ബീച്ചുകളിലെ മാലിന്യം ദിവസത്തില്‍ മൂന്നുതവണ നീക്കം ചെയ്യുന്നുണ്ടെങ്കിലും മണലിനടിയില്‍ തിരയാന്‍ പ്രയാസമായതിനാലാണ് പുതിയ തീരുമാനമെന്ന് ടൂറിസം വകുപ്പ് പറയുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന ഒരു കേന്ദ്രമാണ് ഗോവ. വിദേശീയരുള്‍പ്പെടെയുള്ള സഞ്ചാരികളെ ഈ തീരുമാനം എങ്ങനെ ബാധിക്കുമെന്നത് വിനോദ സഞ്ചാര മേഖല ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ്. കൊറോണയ്ക്ക് ശേഷം ടൂറിസം ഉണര്‍ന്നുവരുന്ന സാഹചര്യത്തില്‍ തീരുമാനം പ്രതികൂലമായി ബാധിക്കാന്‍ സാധ്യതകളേറെയാണ്.

Related Articles

© 2021 Financial Views. All Rights Reserved