ഇനി ഡ്രൈവിങ് ശീലം അനുസരിച്ച് ഇന്‍ഷൂറന്‍സ് പ്രീമിയം അടയ്‌ക്കേണ്ടി വരും

November 27, 2019 |
|
News

                  ഇനി ഡ്രൈവിങ് ശീലം അനുസരിച്ച് ഇന്‍ഷൂറന്‍സ് പ്രീമിയം അടയ്‌ക്കേണ്ടി വരും

ദില്ലി:വാഹന ഇന്‍ഷൂറന്‍സ് പ്രീമിയം ഓരോരുത്തരുടെയും ഡ്രൈവിങ് ശീലം നോക്കി തീരുമാനിക്കാന്‍ ഇന്‍ഷൂറന്‍സ് റഗുലേറ്ററി ആന്റ് ഡവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. വാഹനത്തില്‍ ഘടിപ്പിക്കുന്ന ജിപിഎസ് ഉപയോഗിച്ചാണ് ഇനി വാഹനമോടിക്കുന്ന ആളുടെ ശീലം നിരീക്ഷിക്കുക. ഇത് അനുസരിച്ചാണ് ഇന്‍ഷൂറന്‍സ് പ്രീമിയവും നല്‍കേണ്ടിവരിക. ഇത് സംബന്ധിച്ച കരട് നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചു.

ഇന്‍ഷൂറന്‍സ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യയാണ് ഡാറ്റകള്‍ ശേഖരിക്കുക. ഈ വിവരങ്ങള്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് പരിശോധിക്കാനുള്ള അവസരവുമുണ്ടാകും. ഓരോരുത്തരുടെയും ഡ്രൈവിങ് ശീലമനുസരിച്ചായിരിക്കും പ്രീമിയം നിശ്ചയിക്കുകയെന്നും കരട് വ്യക്തമാക്കുന്നു. വാഹനത്തിന്റെ ഉപയോഗം ,മൊത്തം യാത്ര ചെയ്ത കിലോമീറ്റര്‍,ഡ്രൈവിങ് ശീലം എന്നീ മൂന്ന്ഘടകങ്ങളെ ആശ്രയിച്ചാണ് പ്രീമിയം അടക്കേണ്ടി വരിക.

ടെലിമാറ്റിക്സ് സംവിധാനം നിലവില്‍വരുന്നതോടെ വാഹനം, അതിന്റെ വില, എന്‍ജിന്‍ശേഷി ഇതൊന്നും പരിഗണിക്കില്ല. ഡ്രൈവിങ് ശീലവും മറ്റുംമാത്രമായിരിക്കും പരിഗണിക്കുക. അതുകൊണ്ടുതന്നെ കുറഞ്ഞ പ്രീമിയം അടച്ചാല്‍ മതിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. വാഹനം ട്രാക്ക് ചെയ്യുന്നതിനും റോഡരികിലെ സഹായം ലഭിക്കുന്നതിനും ഇത് ഗുണം ചെയ്യും.

Related Articles

© 2025 Financial Views. All Rights Reserved