
ദുബായിലേക്ക് വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുന്നതായി റിപ്പോര്‍ട്ട്. 2019 ന്റെ ആദ്യപകുതയില്‍ ദുബായിലേക്ക് ആകെ ഒഴുകിയെത്തി വിനോദ സഞ്ചാരികളുടെ എണ്ണം 3 ശതമാനം വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഈ വര്‍ഷം ആദ്യത്തെ ആറ് മാസങ്ങളില്‍ ദുബായിലേക്ക് ആകെ ഒഴുകിയെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണം 8.36 മില്യണ്‍ ടൂറിസ്റ്റുകളാണെന്നാണ് റിപ്പോര്‍ട്ട്. വിനോദ സഞ്ചാരികള്‍ തങ്ങളുടെ അവധിക്കാല ദിവസങ്ങള്‍ ഏറ്റവുമധികം ചിലവഴിക്കാനുദ്ദേശിക്കുന്ന സ്ഥലം ദുബായി ആണെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തിയിട്ടുള്ളത്.
അതേസമയം ദുബായിലേക്ക് ഏറ്റവുമധികം വിനോദ സഞ്ചാരികള്‍ എത്തുന്നത് ഇന്ത്യയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. ഡിപ്പാര്‍ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിങ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ദുബായിലേക്ക് ആദ്യത്തെ ആറ് മാസങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ഒഴുകിയെത്തിയത് ഏകദേശം 997,000 വിനോദ സഞ്ചാരികളാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇന്ത്യിയില്‍ നിന്നുള്ള് വിനോദജ സഞ്ചാരികളുടെ എണ്ണത്തില്‍ ഭീമമായ ഇടിവ് രൂപപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ആഭ്യന്തര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, രൂപുടെ വിനിമയ നിരക്കിലുള്ള ചാഞ്ചാട്ടവുമാണ് ദുബായിലേക്കുള്ള ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ ഒഴുക്കില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്താന്‍ കാരണമായത്.
സൗദി അറേബ്യയില്‍ നിന്ന് 2019 ലെ ആദ്യത്തെ ആറ് മാസങ്ങളില്‍ ദുബായിലേക്ക് ഒഴുകിയെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണം 755,000 പേരാണെന്നാണ് കണക്കുകളിലൂടെ പ്രധാമായും തുറന്നുകാട്ടുന്നത്. ഇംഗ്ലണ്ടില്‍ ദുബായിലേക്ക് ആകെ ഒഴുകിയെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണം 586,000 പേരാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ചൈനയില്‍ നിന്ന് ദുബായിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ചൈനയില്‍ നിന്ന് ദുബായിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണം 501,000 ആയി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഒമാനില്‍ നിന്ന് ദുബായിലേക്കുള്ള വിനദ സഞ്ചാരികളുടെ എണ്ണം 499,000 ആയി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.