ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ നിരവധി സംവിധാനങ്ങളുമായി ദുബായ്

December 03, 2021 |
|
News

                  ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ നിരവധി സംവിധാനങ്ങളുമായി ദുബായ്

ഗള്‍ഫ് എമിരേറ്റ്സിലെ ദുബായ്, ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ നിരവധി സംവിധാനങ്ങള്‍ നടപ്പാക്കുന്നു. ദുബായിലെ ഓരോ മുന്ന് കിലോ മീറ്റര്‍ ചുറ്റളവിലും കുറഞ്ഞ സമയം കൊണ്ട് ഇലട്രിക് ചാര്‍ജ് ചെയ്യാവുന്ന സൂപ്പര്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ദുബായ് മാളില്‍ തന്നെ ഒന്‍പത് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് സമീപ പ്രദേശത്തു മറ്റൊരു ഇരുപത് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സജീവമാണ്.

2021 ഡിസംബര്‍ 31 വരെ ഇലക്ട്രിക് ചാര്‍ജിംഗ് പൂര്‍ണമായി സൗജന്യമാണ്. ഇലക്ട്രിക് കാറുകളുടെ വില്പന പരമാവധി പ്രോസാഹിപ്പിക്കാനാണ് ഗള്‍ഫ് ഭരണാധികാരികളുടെ തീരുമാനം. പരിസ്ഥിതി മലിനീകരണം കുറയ്ക്കാനാണ് എണ്ണ ഉല്‍പ്പാദന ഗള്‍ഫ് രാജ്യങ്ങള്‍ ഇലക്ട്രിക് കാറുകള്‍ക് ഇത്രയധികം പ്രാധാന്യം നല്‍കുന്നത്, അബുദാബി, റാസ് അല്‍ ഖൈമ, അലൈ ന്‍ തുടങ്ങിയ പ്രവിശ്യകളിലും നിരവധി സൂപ്പര്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇരുപത് മിനിറ്റ് കൊണ്ട് ഇത്തരം ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ നിന്ന് ചാര്‍ജ് ചെയ്യാമെന്ന് അടുത്തിടെ ഇലക്ട്രിക് ടെസ്ല കാര്‍ വാങ്ങിയ പ്രശസ്ത അവതാരകന്‍ മിഥുന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. ക്രൂഡ് ഓയില്‍ അടിസ്ഥാന ഇക്കോണമിയില്‍ നിന്ന്, ടെക്നോളജി വ്യവസായ രംഗത്തേക്ക് മിക്ക ഗള്‍ഫ് രാജ്യങ്ങളും ചുവടു മാറുന്നതിന്റെ സൂചനയാണ് പുതിയ നീക്കം.

Read more topics: # Dubai, # ദുബായ്,

Related Articles

© 2024 Financial Views. All Rights Reserved