ദുബായ് വസ്തു വില കുറയുമെന്ന് എസ് ആന്റ് പി ഗ്ലോബൽ റേറ്റിംഗ്; വില പത്ത് വർഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലാകുമെന്ന് റിപ്പോർട്ട്

March 30, 2020 |
|
News

                  ദുബായ് വസ്തു വില കുറയുമെന്ന് എസ് ആന്റ് പി ഗ്ലോബൽ റേറ്റിംഗ്; വില പത്ത് വർഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലാകുമെന്ന് റിപ്പോർട്ട്

ദുബായ്: രാജ്യത്ത് വസ്തുവിന്റെ വില കുറയുമെന്ന് എസ് ആന്റ് പി ഗ്ലോബൽ റേറ്റിംഗ് പറയുന്നു. കൊറോണ വൈറസിന് പത്ത് വർഷം മുമ്പ് അവസാനമായിയുണ്ടായിരുന്ന നിലവാരത്തിലേക്കാകും വില കുറയുക. റിയൽ എസ്റ്റേറ്റ് വിലകൾ 2010 ലെ അവസാന ഘട്ടത്തിലേയ്ക്ക് എത്തുമെന്ന് കരുതുന്നതായി എസ് ആൻഡ് പി വ്യക്തമാക്കി. പണപ്പെരുപ്പം ക്രമീകരിച്ച അടിസ്ഥാനത്തിൽ ഇതിലും വില കുറയാൻ സാധ്യതയുണ്ടെന്നും ഓഫ്-പ്ലാൻ പ്രോപ്പർട്ടിക്ക് വിൽപ്പന ഇൻസെന്റിവുകൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും എസ് ആന്റ് പി ഗ്ലോബൽ റേറ്റിംഗ് ഒരു റിപ്പോർട്ടിൽ പറഞ്ഞു.

ടൂറിസം, റീട്ടെയിൽ തുടങ്ങിയ ചില പ്രധാന മേഖലകളിലും ഇടിവുണ്ടാകുമെന്നും ചില ചെറുകിട, ഇടത്തരം സംരംഭങ്ങളിലും തൊഴിൽ മേഖലകളിലും ഇടിവ് പ്രതീക്ഷിക്കുന്നതായും ഏജൻസി വ്യക്തമാക്കി. അതേസമയം ഡമാക് റിയൽ എസ്റ്റേറ്റ് B + ൽ നിന്ന് B ലേക്ക് താഴ്ത്തി. ദുബായിൽ ചില മേഖലകളിൽ ഈ ഇടിവ് വ്യാപകമാകുകയും താൽക്കാലികമായി അടയ്ക്കേണ്ടി വരികയും ചെയ്തേക്കാം. മറ്റ് പ്രദേശങ്ങളിലേതിന് സമാനമായി, നിർമ്മാണ സൈറ്റുകളിൽ ഉൾപ്പെടെയുള്ള ജോലി നിർത്തലാക്കുന്നത് ഭാവിയിലെ താമസയോ​ഗ്യമായ വസ്തുവിന്റെ വിതരണങ്ങളിൽ കാലതാമസത്തിന് ഇടയാക്കുമെന്നും എസ് ആന്റ് പി അഭിപ്രായപ്പെടുന്നു

സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യവും ഭവന നിർമ്മാണ യൂണിറ്റുകളുടെ അമിത വിതരണവും കാരണം നേരത്തെ തന്നെ ദുബായിൽ വസ്തുവിന് വില കുറയാൻ ഇടയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടയിലാണ് കൊറോണ പ്രതിസന്ധി എത്തിയത്. വൈവിധ്യമാർന്ന വാണിജ്യ, ടൂറിസ സമ്പദ്‌വ്യവസ്ഥയുള്ള യുണൈറ്റഡ് അറബ് എമിറേറ്റിലെ ഏഴ് പ്രദേശങ്ങളിൽ ഒന്നായ ദുബായ്, മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ പ്രാഥമിക സംഭാവന നൽകുന്നുണ്ടെങ്കിലും ഭവന വിപണിയിൽ ഇടിവ് തുടരാനാണ് സാധ്യത.

ദുബായിലെ വീടുകളുടെ വില 2019 ൽ 10 ശതമാനവും തുടർന്ന് 2020 ൽ 5 ശതമാനവും കുറയുമെന്ന് മുമ്പ് ഒരു സർവ്വേ ഫലം റിപ്പോർട്ട് ചെയ്തിരുന്നു. 2021 ൽ 3.3 ശതമാനം കുറയുമെന്നും പ്രവചിച്ചിട്ടുണ്ട്. അമേരിക്ക, ബ്രിട്ടൻ, കാനഡ, ഇന്ത്യ എന്നിവിടങ്ങളിലും ഇത്തരത്തിൽ വിലയിടിവിന് സാ​ധ്യതയുണ്ടെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ. റിയൽ എസ്റ്റേറ്റ് വിപണിയിലെ മാന്ദ്യമാണ് വളർച്ചയെ ബാധിച്ച പ്രധാന ഘടകം. ടൂറിസം, അന്താരാഷ്ട്ര ബിസിനസ് സേവനങ്ങൾ എന്നിവയിലാണ് ദുബായ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ കൊറോണ വൈറസ് വ്യാപനം ഏറ്റവും കൂടുതൽ ബാധിക്കുന്ന മേഖലകളാണിത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved