
ദുബായിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ 12 ശതമാനം വര്‍ധനവുണ്ടാതായി റിപ്പോര്‍ട്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വളര്‍ച്ചയില്‍ ദുബായ് 2019 ന്റെ ആദ്യ പകുതിയില്‍ കൈവരിച്ചത് ഏകദേശം 28.8 ബില്യണ്‍ ഡോളറാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഏകദേശം 106 ബില്യണ്‍ ദിര്‍ഹം മൂല്യം വരുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് 2019 ന്റെ ആദ്യപകുതിയില്‍ നടന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുതിയ പ്രൊജക്ടുകള്‍ രൂപപ്പെടുത്തിയതിലും ദുബായ് വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ വര്‍ഷം ആദ്യപകുതിയില്‍ തന്നെ ദുബായില്‍ പുതിയതായി 48 റിയല്‍ എസ്റ്റേറ്റ് പ്രൊജക്ടുകളാണ് ആരംഭിച്ചിട്ടുള്ളത്. ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്‌മെന്റാണ് (ഡിഎല്‍ഡി) ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ ദുബായില്‍ ഇപ്പോള്‍ നേരിട്ട പ്രതസിന്ധികള്‍ മൂലം റിയല്‍ എസ്റ്റേറ്റ് ബിസിനസുകളില്‍ ഇടിവ് വരാനും സാധ്യത നിലനില്‍ക്കുന്നുണ്ട്.
അതേസമയം റിയല്‍ എസ്റ്റേറ്റ് മേഖല ദുബായുടെ ആഭ്യന്തര ഉത്പ്പാദനത്തില്‍ ആകെ സംഭാവനയായി 2018 ല്‍ നല്‍കിയത് 13.6 ശതമാനമായിരുന്നു. എന്നാല്‍ 2017 ല്‍ നിര്‍മ്മാണ മേഖലയുടെ ആകെ സംഭാവന 6.4 ശതമാനമായിരുന്നു കണക്കുകളിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. 2016 ലും 2017 ലും യഥാക്രമം 6.2 ശതമനാമിയിരുന്നു കണക്കുകളിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.