സ്വകാര്യമേഖലയിലെ 80 ശതമാനം ജീവനക്കാർക്കും വിദൂര പ്രവർത്തന സംവിധാനം ഏർപ്പെടുത്തണമെന്ന് ദുബായ്; നടപടി കൊറോണ വൈറസിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ

March 26, 2020 |
|
News

                  സ്വകാര്യമേഖലയിലെ 80 ശതമാനം ജീവനക്കാർക്കും വിദൂര പ്രവർത്തന സംവിധാനം ഏർപ്പെടുത്തണമെന്ന് ദുബായ്; നടപടി കൊറോണ വൈറസിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ

ദുബായ്: എമിറേറ്റിലെ എല്ലാ സ്വകാര്യ മേഖലയിലെ തൊഴിലാളികളും വീട്ടിൽ നിന്ന് ജോലി ചെയ്യണമെന്ന് ദുബായിയുടെ ബിസിനസ്സിന്റെ മേൽനോട്ടം വഹിക്കുന്ന ഭരണസമിതി  നിർദ്ദേശിച്ചു. ഫാർമസികൾ, സഹകരണ സംഘങ്ങൾ, പലചരക്ക് കടകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവ ഒഴികെയുള്ള എല്ലാ സ്വകാര്യമേഖല കമ്പനികളും വാണിജ്യ സ്ഥാപനങ്ങളും തങ്ങളുടെ 80 ശതമാനം ജീവനക്കാർക്കും 2020 മാർച്ച് 25 മുതൽ  ഏപ്രിൽ 9 വരെ വിദൂര പ്രവർത്തന സംവിധാനം നടപ്പാക്കണമെന്ന് ദുബായ് എക്കണോമി ട്വിറ്ററിൽ അറിയിച്ചു.

കൊറോണ വൈറസ് പടരുന്നതിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പ്രഖ്യാപനമെന്ന് അവർ പറഞ്ഞു. ഫെഡറൽ ജീവനക്കാർക്കായി വിദൂര പ്രവർത്തന സംവിധാനം മാർച്ച് 15 ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് നീട്ടുന്നതായി യുഎഇ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദുബായ്, അബുദാബി എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള സർക്കാർ ജീവനക്കാർക്കായി സമാനമായ സംരംഭങ്ങൾ ആരംഭിച്ച് കഴിഞ്ഞു.

ഈ ആഴ്ച ആദ്യം, സർക്കാർ നിർദ്ദേശത്തിന്റെ അഭാവത്തിൽ, ദുബായ് ചേംബർ ജീവനക്കാർക്കായി വിദൂര ജോലി നടപ്പിലാക്കാൻ സ്വകാര്യമേഖല കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. യുഎഇയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 85 പുതിയ കേസുകൾ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇത് മൊത്തം 333 കഴിഞ്ഞിട്ടുണ്ട്. രാജ്യത്തുടനീളം വിമാനക്കമ്പനികൾ സേവനം നിർത്തിയിരുന്നു. രോഗം പടരാതിരിക്കാൻ വേണ്ടി ആളുകളോട് വീടുകളിൽ തന്നെ തുടരാൻ  യുഎഇ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved