
ദുബായ്: അടുത്ത രണ്ട് വര്‍ഷത്തിനകം ദുബായിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന് വിലയിരുത്തല്‍. ആഗോളതലത്തിലെ ഏറ്റവും പ്രമുഖ റേറ്റിങ് ഏജന്‍സിയായ എസ്ആന്‍ഡ്പിയാണ് ദുബായുടെ സാമ്പത്തിക വളര്‍ച്ച അടുത്ത രണ്ട് വര്‍ഷത്തിനകം മെച്ചപ്പെടുമെന്ന അഭിപ്രായം മുന്നോട്ടുവെച്ചിട്ടുള്ളത്. അതേസമയം ദുബായുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒമ്പത് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ 2019 നും 2022 നും ഇടയില്‍ ദുബായുടെ ശരാശരി വളര്‍ച്ചാ നിരക്ക് 2.5 ശതമാനം വരെ ഉയരുമെന്നാണ് എസ്ആന്‍ഡ്പി അഭിപ്രായപ്പെടുന്നത്. എക്‌സ്‌പോ 2020 ബന്ധപ്പെട്ട സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പുോഗമിക്കുകയും ഗതാഗതം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തുകയും, സ്വകാര്യ നിക്ഷേപം ദുബായിലേക്ക് ഒഴുകി എത്തുകയും ചെയ്യുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
എണ്ണ വിലയിലുണ്ടായ ഭീമമായ ഇടിവ് മൂലം ദുബായുടെ മാക്രോഎക്കണോമിക് മേഖല 2013 ന് ശേഷം ഏറ്റവും മോശമായ അവസ്ഥ നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാര്‍പ്പിട വിപണിയിലടക്കം മോശമായ പ്രവണതയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. 2009-2010 കാലയളവില്‍ പാര്‍പ്പിട വിപണിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് ഇപ്പോഴും രൂപപ്പെട്ടിട്ടുള്ളതെന്നാണ് വിലയിരുത്തല്‍. ദുബായുടെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചയിലടക്കം ഭീമമായ ഇടിവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ദുബായുടെ റിയല്‍ എസ്്‌റ്റേറ്റ് മേഖലയിലടക്കം 5-10 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.