റിസര്‍വ്വ് ബാങ്ക് വീണ്ടും പലിശ നിരക്ക് കുറക്കാന്‍ സാധ്യത; റിപ്പോ നിരക്ക് 40 ബിപിഎസ് വരെ കുറയും

September 05, 2019 |
|
News

                  റിസര്‍വ്വ് ബാങ്ക് വീണ്ടും പലിശ നിരക്ക് കുറക്കാന്‍ സാധ്യത; റിപ്പോ നിരക്ക് 40 ബിപിഎസ് വരെ കുറയും

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് വീണ്ടും കുറക്കാന്‍ സാധ്യത. രാജ്യത്ത് സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്ന സഹചര്യത്തില്‍ വീണ്ടും പിലശ നിരക്ക് കുറക്കുമെന്ന അഭിപ്രായമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. ഒക്ടോബര്‍ മാസം ചേരുന്ന റിസര്‍വ്വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തില്‍ 40 ബേസിസ് പോയിന്റ് വരെ വെട്ടിക്കുറക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതാനത്തിലേക്ക് ചുരുങ്ങിയ സാഹചര്യത്തിലാണ് പലിശ നിരക്ക് ആര്‍ബിഐ വീണ്ടും കുറക്കാന്‍ സാധ്യതയുണ്ടെന്ന അഭിപ്രായം പുറത്തുവന്നിട്ടുള്ളത്. 

അതേസമയം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ 35 ബേസിസ് പോയിന്റാണ് വെട്ടിക്കുറച്ചിട്ടുള്ളത്. രാജ്യത്ത് വ്യവസായിക വളര്‍ച്ച ലക്ഷ്യമിട്ടാണ് ആര്‍ബിഐ ഇത്തരമൊരു തീരുമാനം എടുത്തിട്ടുള്ളത്. രാജ്യം സാമ്പത്തിക മാന്ദ്യം നേരിടുന്ന അവസരത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ വീണ്ടും കുറവ് വരുത്തുന്നതില്‍ തെറ്റില്ലെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കാര്‍ഷിക നിര്‍മ്മാണ മേഖലിയില്‍ മോശം പ്രകടനം തന്നെയാണ് ഇപ്പോഴും തുടരുന്നത്. വളര്‍ച്ചാ നിരക്ക് നടപ്പുസാമ്പത്തിക വര്‍ഷം വര്‍ധിപ്പിക്കുക എന്നതാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രധാനമായും ലക്ഷ്യമിടുന്നത്. 

നിര്‍മ്മാണ മേഖലയില്‍ മാത്രം ഒന്നാം പാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത് 0.6 ശതമാനം മാത്രമാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 12.1 ശതമാനമാണ് വളര്‍ച്ച. കാര്‍ഷിക, മത്സ്യ ബന്ധന മേഖലയിലെ വളര്‍ച്ചയില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് രണ്ട് ശതമാനം വളര്‍ച്ചയാണ്.2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ മൈനിങ് ആന്‍ഡ് കല്‍ക്കരി മേഖലയിലെ വളര്‍ച്ച ഒന്നാം പാദത്തില്‍ 0.4 ശതമാനം (മുന്‍വര്‍ഷം ഇതേകാലളവില്‍ 2.7 ശതമാനം). 

Related Articles

© 2025 Financial Views. All Rights Reserved