ബ്രാന്‍ഡ് മൂല്യം 30 ശതമാനം ഇടിഞ്ഞിട്ടും ലോകത്തെ ഏറ്റവും മൂല്യമുള്ള ഹോട്ടല്‍ ബ്രാന്‍ഡായി ഹില്‍ട്ടന്‍

June 26, 2021 |
|
News

                  ബ്രാന്‍ഡ് മൂല്യം 30 ശതമാനം ഇടിഞ്ഞിട്ടും ലോകത്തെ ഏറ്റവും മൂല്യമുള്ള ഹോട്ടല്‍ ബ്രാന്‍ഡായി ഹില്‍ട്ടന്‍

ന്യൂഡല്‍ഹി: ബ്രാന്‍ഡ് മൂല്യത്തില്‍ 30 ശതമാനം ഇടിവുണ്ടായിട്ടും ലോകത്തെ ഏറ്റവും മൂല്യമുള്ള ഹോട്ടല്‍ ബ്രാന്‍ഡ് ഹില്‍ട്ടന്‍ തന്നെ. (760 കോടി ഡോളര്‍). ഹയാത്ത് ആണ് രണ്ടാമത് (470 കോടി ഡോളര്‍). ഹോളിഡേ ഇന്‍ (377 കോടി ഡോളര്‍), ഹാംപ്ടന്‍ ബൈ ഹില്‍ട്ടന്‍ (286 കോടി ഡോളര്‍) എന്നിവ മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മാരിയറ്റ് (240 കോടി ഡോളര്‍) ഈ വര്‍ഷം അഞ്ചാമതാണ്. 

കോവിഡ് വ്യാപനം മൂലം അവധിക്കാല യാത്രകള്‍ റദ്ദാക്കിയതും വീട്ടില്‍ ഇരുന്നുള്ള ജോലിയും കാരണം ടൂറിസം, കോര്‍പറേറ്റ് മേഖലകളില്‍ നിന്നുള്ള വരുമാനം നിലച്ച മട്ടിലാണ് ഹോട്ടലുകളില്‍ ഏറെയുമെന്ന് 'ഹോട്ടല്‍സ് 50 2021' റിപ്പോര്‍ട്ട് പറയുന്നു. ഇക്കാരണത്താല്‍ ലോകത്തെ മികച്ച 50 ഹോട്ടല്‍ ബ്രാന്‍ഡുകളുടെ  മൂല്യത്തില്‍ 33% ഇടിവാണ് സംഭവിച്ചത്.

Related Articles

© 2025 Financial Views. All Rights Reserved