ആമസോണ്‍ ചൈനയില്‍ നിന്ന് വിട പറഞ്ഞു; പിന്മാറ്റം ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനികളുടെ വെല്ലുവിളിയെ തുടര്‍ന്ന്

April 25, 2019 |
|
News

                  ആമസോണ്‍ ചൈനയില്‍ നിന്ന് വിട പറഞ്ഞു; പിന്മാറ്റം ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനികളുടെ വെല്ലുവിളിയെ തുടര്‍ന്ന്

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ചൈനയിലെ ഒണ്‍ലൈന്‍ സ്‌റ്റോറൂമകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ആമസോണിന്റെ തീരുമാനം ആഗോളതലത്തിലെ വ്യാവസായ പ്രമുഖരെയും ചൈനയിലെ ആമസോണ്‍ ഉപഭോക്താക്കളെയും ഞെട്ടിച്ചിരിക്കുകയാണ്. ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനികളുടെ വെല്ലുവിളിയാണ് ആമസോണ്‍ ചൈനയില്‍ നിന്ന് പിന്‍വാങ്ങുന്നതിന് കാരണമായത്. ചൈനയിലെ  ഇ-കൊമേഴ്‌സ് വിപണി വാഴുന്നത് ആലിബാബ അടക്കമുള്ള കമ്പനികളെന്നാണ് റിപ്പോര്‍ട്ട്. 

ഇതോടെ ആമസോണ്‍ ഇന്ത്യന്‍ വിപണയിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നുറപ്പായി. ഇന്ത്യയില്‍ ആമസോണിന്റെ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. 2030 ല്‍ ആറ് ട്രില്യണ്‍ മൂല്യമുള്ള ഉപഭോക്തൃ വിപണിയാണ് ആമസോണ്‍ ഇന്ത്യയില്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ആമസോണിന് ഇപ്പോള്‍ 1.3 ബില്യണ്‍ ഉപഭോക്താക്കളാണുള്ളത്. ആമസോണിന് ഏറ്റവുമധികം വിപണിയില്‍ മൂല്യമുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

ആമസോണിന് ചൈനയിലെ വിപണിയില്‍ നേട്ടം കൈവരിക്കാന്‍ സാധിക്കാത്തത് മൂലമാണ് പിന്‍വാങ്ങേണ്ടി വരുന്നത്. ജെഡി.കോം അടക്കമുള്ള കമ്പനികള്‍ വിപണിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയതും, ആലിബാബയുടെ ഉത്പ്പന്നങ്ങള്‍ക്ക് ചൈനയില്‍ പ്രാധാന്യം വര്‍ധിച്ചതോടെയാണ് ആമസോണിന് തിരിച്ചടി നേരിടേണ്ടി വന്നത്. 

ഇന്ത്യയില്‍ ഇ-കൊമേഴ്‌സ് വിപണിക്ക് പ്രാധാന്യം വര്‍ധിച്ചതും ആമസോണ്‍ കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്.  2026ല്‍ ഇന്ത്യയുടെ ഇ-കൊമേഴ്‌സ് വിപണി മൂല്യം 200 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ആമസോണിന്റെ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണി മൂല്യം 2017ല്‍ ഉണ്ടായിരുന്നത് 38 ബില്യണ്‍ ഡോളറായിരുന്നു.

 

Related Articles

© 2025 Financial Views. All Rights Reserved