
ഡല്‍ഹി: രാജ്യത്തെ ചെറു പട്ടണങ്ങളില്‍ വലിയ മാറ്റത്തിനൊരുങ്ങി ഇ- കൊമേഴ്‌സ് ഭീമന്മാര്‍. ഉപഭോക്താക്കളുടെ എണ്ണം കൂട്ടാനും മികച്ച ഉല്‍പാദകര്‍ക്ക് മികച്ച അവസരം നല്‍കുന്നതിനുമാണ് ഇപ്പോള്‍ പുത്തന്‍ ചുവടുവെപ്പ്. മാത്രമല്ല മേഖലയില്‍ 15 ശതമാനത്തോളം തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാനും കൂടിയാണ് നീക്കം. രാജ്യത്തെ ചെറുപട്ടണങ്ങളില്‍ ഓണ്‍ലൈന്‍ റീട്ടെയ്‌ലറുമാരുടേയും ഉപഭോക്താക്കളുടേയും എണ്ണം നേരിയ തോതില്‍ വര്‍ധിച്ചു വരുന്ന വേളയിലാണ് ചുവടുവെപ്പ്.
ദിവസവും സാധനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറി വരവേ കമ്പനികള്‍ ഓരോ പട്ടണങ്ങളിലും വെയര്‍ഹൗസുകള്‍ സ്ഥാപിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും ഇവിടെ ആരംഭച്ചിരിക്കുന്ന ചെറുകിട വ്യവസായങ്ങള്‍ക്ക് അതിവേഗത്തില്‍ തന്നെ വളര്‍ച്ചയ്ക്കുള്ള സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. ഇതോടെ ലോജിസ്റ്റിക്‌സ്, ഇ-വാലറ്റ്, എഫ്എംസിജി, റീട്ടെയില്‍ എന്നീ മേഖലകളില്‍ വലിയ വളര്‍ച്ചയാണ് ഭാവിയില്‍ ഉണ്ടാകുക എന്നും ഇവര്‍ വിലയിരുത്തുന്നു.
കഴിഞ്ഞ ദീപാവലിയ്ക്ക് ഓണ്‍ലൈന്‍ വിപണിയില്‍ 40 ശതമാനം വില്‍പനാ വര്‍ധനവാണ് ഇവര്‍ ഇതിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല വിപണി ശക്തമാകുന്നതോടെ ഡെലിവറി പേഴ്‌സണ്‍ മുതല്‍ സെയില്‍സ് മാനേജര്‍ വരെ ഒട്ടേറെ പുതിയ തൊഴില്‍ സാധ്യതകള്‍ ഓരോ പട്ടണങ്ങളിലും ഉണ്ടാകുമെന്നാണ് നിഗമനം.