വെല്ലുവിളി ഉയര്‍ത്തി പുതിയ ഇ-കൊമേഴ്‌സ് നയം; 2022 ഓടെ ഓണ്‍ലൈന്‍ വില്‍പനയില്‍ 46 ബില്യണ്‍ ഡോളര്‍ കുറഞ്ഞേക്കും

January 17, 2019 |
|
News

                  വെല്ലുവിളി ഉയര്‍ത്തി പുതിയ ഇ-കൊമേഴ്‌സ് നയം; 2022 ഓടെ ഓണ്‍ലൈന്‍ വില്‍പനയില്‍ 46 ബില്യണ്‍ ഡോളര്‍ കുറഞ്ഞേക്കും

ഇ-കൊമേഴ്‌സ് മേഖലയ്ക്ക് പുതിയ വിദേശ നിക്ഷേപ നയങ്ങള്‍ വരുന്നതോടെ  ആമസോണ്‍, വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫ്‌ലിപ്പ്കാര്‍ട്ട് പോലുള്ള കമ്പനികള്‍ 2022 ഓടെ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ 46 ബില്യണ്‍ ഡോളര്‍ കുറഞ്ഞേക്കും.  ആഗോള കണ്‍സള്‍ട്ടന്‍സിന്റെ റൂയിറ്റേഴ്‌സിന്റെ പിഡബ്ലൂസി യാണ് ഇത് സൂചിപ്പിക്കുന്നത്.

പരിഷ്‌കരിച്ച നയങ്ങള്‍ വരുമ്പോള്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ ഫെബ്രുവരി ഒന്ന് മുതല്‍ കമ്പനികള്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുക സാധ്യമല്ല. പരിഷ്‌കരിച്ച നയം ഓണ്‍ലൈന്‍ റീട്ടെയ്ല്‍ പോര്‍ട്ടലുകളുടെ പ്ലാറ്റ്ഫോം വഴി വില്‍ക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ/സേവനങ്ങളുടെ വിലയെ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കുന്നതില്‍ നിന്നും വിലക്കുന്നുമുണ്ട്. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവ ഫിബ്രവരി ഒന്നിന് അന്തിമ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്ര വാണിജ്യ മന്ത്രാലയം ഇക്കാര്യം അംഗീകരിച്ചില്ല.

ഇ-കൊമേഴ്സ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച പരിഷ്‌കരിച്ച നയം ഈ മേഖലയിലെ കമ്പനികള്‍ക്ക് വെല്ലുവിളിയുയര്‍ത്തുമെന്നും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഫ്ളിപ്കാര്‍ട്ട് വ്യക്തമാക്കിയിരുന്നു. ആമസോണിനെയും യുഎസ് റീട്ടെയ്ലര്‍മാരായ വാള്‍മാര്‍ട്ടിന് ഓഹരി പങ്കാളിത്തമുള്ള ഫ്ളിപ്കാര്‍ട്ടിനെയുമാകും നയം ഏറ്റവുമധികം ബാധിക്കുക. പുതിയ നയം അനുസരിച്ച് കമ്പനികള്‍ തങ്ങളുടെ ബിസിനസ് മോഡലുകള്‍ മാറ്റിയിട്ടുണ്ടെങ്കില്‍ ഓണ്‍ലൈനില്‍ റീട്ടെയില്‍ വില്‍പ്പന വളര്‍ച്ച, ടാക്‌സ് കളക്ഷനുകള്‍, തൊഴില്‍ സൃഷ്ടിക്കല്‍ എന്നിവയെ ബാധിക്കുമെന്ന് അവര്‍ പ്രവചിക്കുന്നു.

 

Related Articles

© 2025 Financial Views. All Rights Reserved