ഇ-കൊമേഴ്‌സ് വ്യാപാരത്തില്‍ കുതിപ്പ്; 36 ശതമാനം വര്‍ധന

February 12, 2021 |
|
News

                  ഇ-കൊമേഴ്‌സ് വ്യാപാരത്തില്‍ കുതിപ്പ്; 36 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് 2020ന്റെ അവസാന പാദത്തില്‍ ഇ കൊമേഴ്‌സ് വ്യാപാരം കുതിച്ച് ഉര്‍ന്നതായി റിപ്പോര്‍ട്ട്. 36 ശതമാനം വര്‍ധനവാണ് വ്യാപാരത്തില്‍ ഉണ്ടായിരിക്കുന്നത്. വാര്‍ഷിക വളര്‍ച്ച 30 ശതമാനമാണ്. അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2020 ലെ ശരാശരി ഓര്‍ഡറുകള്‍ 5 ശതമാനം കുറഞ്ഞുവെന്നാണ് ഇ-കൊമേഴ്‌സ് കേന്ദ്രീകരിച്ചുള്ള സപ്ലൈ ചെയിന്‍ സാസ് (സോഫ്‌റ്റ്വെയര്‍ ആസ്എ സര്‍വീസ്) ടെക്‌നോളജി പ്ലാറ്റ്‌ഫോമായ യൂണികോമേഴ്‌സും ആഗോള മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനം കെര്‍നിയും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പേഴ്സണല്‍ കെയര്‍, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് (പിസിബി, ഡബ്ല്യു), എഫ്എംസിജി, വിഭാഗമാണ് ഏറ്റവും വലിയ ഗുണഭോക്താക്കളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് നാലാം പാദത്തില്‍ 94 ശതമാനം വളര്‍ച്ച നേടി.ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ വില്‍പനയില്‍ 12 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. ഫാഷന്‍ ഉത്പന്നങ്ങളുടെ വില്‍പനയാണ് ഏറ്റവും കൂടുതല്‍ ഉണഅടായത്. 37 ശതാനമാണ് വളര്‍ച്ച. അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശരാശരി വളര്‍ച്ച 7 ശതമാനം കുറഞ്ഞു.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലാണ് ഉപഭോക്താക്കള്‍ കൂടുതലായി ഓണ്‍ലൈന്‍ വിപണിയെ ആശ്രയിച്ച് തുടങ്ങിയത്. ടയര്‍ 2, ടയര്‍ 3 നഗരങ്ങള്‍ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ 90 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.റീട്ടെയ്ല്‍ വ്യവസായത്തിന്റെ കരുത്തായി ഇ കൊമേഴ്‌സ് വ്യവസായം ഉയര്‍ന്നുവരികയാണെന്നും ചെറുകിട -വന്‍കിട മേഖലയിലെ വമ്പന്‍മാര്‍ ഇ കൊമേഴ്‌സിന്റെ സാധ്യകള്‍ തിരച്ചറിഞ്ഞിട്ടുണ്ടെന്നും യൂനി കൊമേഴ്‌സ് സിഇഒ കപില്‍ മഖിജ പ്രതികരിച്ചു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved