
മുംബൈ: കോവിഡ് കാലത്തും ഓണ്‍ലൈന്‍ വിപണിയിലുണ്ടായത് വന്‍ വില്‍പ്പന. ഉത്സവകാല വില്‍പന മേളയിലൂടെ ഇന്ത്യയിലെ ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍ നടന്നത് 32,000 കോടി രൂപയുടെ വില്‍പന. ഫ്‌ലിപ്കര്‍ട്ട്, ആമസോണ്‍ സൈറ്റുകളാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. മൊബൈല്‍ ഫോണുകള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍ ഉള്‍പ്പടെയുള്ളവയാണ് വിറ്റഴിക്കപ്പെട്ടവയില്‍ ഭൂരിഭാഗവും. കോവിഡ് കാലത്തും വന്‍ വില്‍പനയാണ് ഓണ്‍ലൈന്‍ വിപണിയില്‍ നടന്നത്.
ബിഗ് ബില്യണ്‍ ഡേ സെയിലിലൂടെ ഫ്ളിപ്കാര്‍ട്ടിലാണ് ഏറ്റവും കൂടുതല്‍ കച്ചവടം നടന്നത്. 64 ശതമാനം മാര്‍ക്കറ്റ് ഷെയറാണ് ഫ്‌ലിപ്കര്‍ട്ടിന് ലഭിച്ചത്. 24 ശതമാനം മാര്‍ക്കറ്റ് ഷെയറുള്ള ആമസോണ്‍ ആണ് തൊട്ടുപിന്നില്‍. ഈ പ്ലാറ്റ്ഫോമുകളില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ പത്ത് വരെ വന്‍ വില്‍പ്പന നടന്നു എന്നാണ് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ റെഡ്സീര്‍ പുറത്തുവിടുന്ന കണക്ക്.
അത്യാകര്‍ഷകമായ ഓഫറുകളും വിലക്കിഴിവുകളും വാഗ്ദാനം ചെയ്താണ് ആമസോണിലെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും ഫ്ളിപ്കാര്‍ട്ടിലെ ബിഗ് ബില്യണ്‍ ഡേ സെയിലും സംഘിപ്പിക്കപ്പെട്ടത്. സ്മാര്‍ട് ഫോണുകളും ഗൃഹോപകരണങ്ങളും ഉള്‍പ്പടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കമ്പനികള്‍ നല്‍കുന്ന വിലക്കിഴിവിന് പുറമെ ബാങ്ക് ഓഫറുകളും മറ്റ് അധിക ആനുകൂല്യങ്ങളും ലഭിച്ചതും ഉപഭോക്താക്കളെ ആകര്‍ഷിച്ചു. ആമസോണില്‍ ഇപ്പോഴും ഡീലുകളും ഓഫറുകളും തുടരുന്നുണ്ട്.
ഫാഷന്‍ ഉത്പന്നങ്ങളുടെ ആവശ്യം ഈ വര്‍ഷം വര്‍ധിച്ചു. ഇതിനായി വിലകുറഞ്ഞ ഉത്പന്നങ്ങള്‍ ലഭ്യമാക്കിയിരുന്നു. ഓണ്‍ലൈന്‍ ഫാഷന്‍ പ്ലാറ്റ്ഫോമായ മീഷോയും ഈ സീസണില്‍ കാര്യമായ നേട്ടമുണ്ടാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൊത്തത്തിലുള്ള ഓണ്‍ലൈന്‍ വില്‍പന 20 ശതമാനം വര്‍ധിച്ചു. ഉപഭോക്താക്കളില്‍ 61 ശതമാനവും ടയര്‍ 2 പ്രദേശത്തുള്ളവരാണ്.