
മുംബൈ: ഇന്ത്യന്‍ വ്യാപാരികള്‍ക്ക് 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 4 ശതമാനം വളര്‍ച്ച നേടാന്‍ കഴിഞ്ഞു. ഇ-കൊമേഴ്‌സ് മേഖലകളില്‍ നിന്നുള്ള സാമ്പത്തിക വളര്‍ച്ചയുടെ ലക്ഷ്യണമാണിതെന്നാണ് റിപ്പോര്‍ട്ട്. മുന്‍പാദത്തെ അപേക്ഷിച്ച് റെക്കോര്‍ഡ് വളര്‍ച്ചയാണ് വ്യാപാരികള്‍ക്ക് ഈ മേഖലയില്‍ നിന്ന് കൈവരിക്കാന്‍ സാധിച്ചത്. പേഒനീര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഇ-കൊമേഴ്‌സ് വ്യാപാരത്തില്‍ ഇന്ത്യയുടെ നിലവാരം മെച്ചപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയും ജപ്പാനും ഇ-കൊമേഴ്‌സ് മേഖലകളില്‍ നിന്നുള്ള വ്യാപാരത്തില്‍ നിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയും, ജപ്പാനും ആറ് സ്ഥാനങ്ങളിലേക്ക് എത്തിപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ചൈന, യുഎസ്, ജപ്പാന്‍, ദക്ഷിണ കൊറിയ, യുകെ തുടങ്ങിയ രാഷ്ട്രങ്ങളാണ് ഇ-കൊമേഴ്‌സ് വ്യാപാരത്തില്‍ ഏറ്റവുമധികം വരുമാനം നേടിയിട്ടുള്ള രാഷ്ട്രങ്ങള്‍. എന്നാല്‍ ചൈനയുടെ ഇ-കൊമേഴ്‌സ് വ്യാപാരത്തില്‍ മുന്‍ പാദത്തെ അപേക്ഷിച്ച് നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസ്- ചൈന തമ്മിലുള്ള വ്യാപാര തര്‍ക്കവും രാഷ്ട്രീയ പ്രതിസന്ധിയുമാണിതിന് കാരണമെന്നാണ് പൊതുവെ വിലയിരുത്തല്‍.
ഇന്ത്യയില്‍ ഇ-കൊമേഴ്‌സ് വ്യാപാരമേഖയ്ക്ക് കൂടുതല്‍ സാധ്യതയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ആഗോള തലത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്് ഫോം വഴി വ്യാപാരത്തിലേക്ക് എത്തുന്നവര്‍ ആമസോണിനെയും ഫ്‌ളിപ്പ് കാര്‍ട്ടിനെയുമാണ് ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം ഉപയോക്താക്കള്‍ക്ക് സ്വീകാര്യമായ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം ഇവ രണ്ടുമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്ന. ഇ-കൊമേഴ്‌സ് രംഗത്തെ മെച്ചപ്പെട്ട വിപണി കേന്ദ്രം എന്ന നിലയ്ക്കാണ് ഇ-കൊമേവ്‌സ് മേഖലയില്‍ ആമസോണിനും ഫ്‌ളിപ്പ്കാര്‍ട്ടിനുംം കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നത്.