റെക്കോര്‍ഡ് നേട്ടം കൊയ്ത് ഇ-കൊമേഴ്‌സ് ഭീമന്‍മാര്‍; വില്‍പ്പനയില്‍ അഞ്ച് ബില്യണ്‍ ഡോളര്‍ ലാഭം നേടാന്‍ സാധ്യത

October 01, 2019 |
|
News

                  റെക്കോര്‍ഡ് നേട്ടം കൊയ്ത് ഇ-കൊമേഴ്‌സ് ഭീമന്‍മാര്‍;  വില്‍പ്പനയില്‍ അഞ്ച് ബില്യണ്‍ ഡോളര്‍ ലാഭം നേടാന്‍ സാധ്യത

ഉത്സവ സീസണ്‍ ലക്ഷ്യമിട്ടുകൊണ്ട് ഇ-കൊമേഴ്‌സ് ഭീമന്‍മരായ ഫ്‌ളിപ്പ്കാര്‍ട്ടും, ആമസോണും പ്രഖ്യാപിച്ച ഓഫറുകളില്‍ വന്‍നേട്ടം. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യ സെയിലിലും, ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ്ബില്യണ്‍ ഡേയ്‌സിലുമാണ് മികച്ച നേട്ടം കൊയ്യാന്‍ കമ്പനികള്‍ക്ക് സാധ്യമായത്. ആമസോണിന് മാത്രം 750 കോടി രൂപയുടെ വില്‍പ്പനയാണ് രാജ്യത്താകെ നേടാന്‍ സാധിച്ചിട്ടുള്ളത്. ഫ്‌ളിപ്പാര്‍ട്ടിനും മികച്ച നേട്ടമാണ് ഇതുവരെ നേടാന്‍ സാധിച്ചിട്ടുള്ളത്. ഒക്ടോബര്‍ നാലിനാണ് കമ്പനികള്‍ പ്രഖ്യാപിച്ച ഓഫറുകള്‍ അവസാനിക്കുക. 

അതേസമയം ഇരുവിഭാഗം കമ്പനികളും ഇതുവരെ വില്‍പ്പനയിലുണ്ടായ കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഓഫറുകളുടെ പെരുമഴ അവസാനിക്കുന്നതിന് കമ്പനികളെല്ലാം ഈ കണക്കുകള്‍ പുറത്തുവിട്ടേക്കുമെന്നാണ് വിവരം. അതേസമയം കമ്പനികളുടെ വില്‍പ്പന ഒക്ടോബര്‍ നാലിന് അവസാനിക്കുന്നതിന് മുന്‍പ് റെക്കോര്‍ഡ് നേട്ടത്തിലേക്കുമെന്നാണ് വിവരം. ഉത്സവ സീസണിലെ വില്‍പ്പന അഞ്ച് ബില്യണ്‍ ഡോളറിലേക്കെത്തുമെന്നാണ് കമ്പനികള്‍ വ്യക്തമാക്കുന്നത്. 

എന്നാല്‍ ഒറ്റദിവസം കൊണ്ട് മാത്രം പ്രൈം സൈന്‍-അപ്‌സ്, ഉപഭോക്താക്കളുടെയും വില്‍പ്പനക്കാരുടേയും എണ്ണത്തിലുണ്ടായ വര്‍ധനവില്‍ ആമസോണിന് മികച്ച നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഫാഷന്‍ ഉത്പ്പന്നങ്ങളുെടയും, സ്മാര്‍ട് ഫോണ്‍ വില്‍പ്പനയും, വീട്ടുപകരണങ്ങങ്ങളുടെ വളര്‍ച്ചയിലും റെക്കോര്‍ഡ് നേട്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഫ്‌ളിപ്പ് കാര്‍ട്ടും വിപണിയില്‍ നേട്ടം കൊയ്യാന്‍ പുതിയ രീതിയാണ് സ്വീകരിച്ച് വരുന്നത്. 

ചെറുപട്ടങ്ങളിലും. മെട്രോ നഗരങ്ങരങ്ങളെ കൂട്ടിച്ചേര്‍ത്ത് മെഗാ മേളയ്ക്കാണ് ഇത്തവണ ഫ്‌ളിപ്പാര്‍ട്ട്് തയ്യാറായിട്ടുള്ളത്. കൂടുതല്‍ പിന്‍കോഡുകള്‍ ഉപയോഗിച്ച് ഷോപ്പിങ്് നടത്താനുള്ള ഒരുക്കങ്ങളാണ് ബിഗ് ബില്യണ്‍ ഡേയ്‌സില്‍ ഫ്‌ളിപ്പ്കാര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഉപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന സൗകര്യമടക്കം ഇത്തവണ ഫ്‌ളിപ്പ്കാര്‍ട്ട് വിഭാവനം ചെയ്തിട്ടുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved