ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഇ-പാന്‍ സ്വന്തമാക്കാന്‍ അവസരം; അപേക്ഷിച്ച് ഇനി കൂടുതല്‍ സമയം കാത്തിരിക്കേണ്ട

November 06, 2019 |
|
News

                  ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഇ-പാന്‍ സ്വന്തമാക്കാന്‍ അവസരം; അപേക്ഷിച്ച് ഇനി കൂടുതല്‍ സമയം കാത്തിരിക്കേണ്ട

തിരുവനന്തപുരം: ആദയനികുതി അടയ്ക്കാന്‍ ഇപ്പോള്‍ അക്ഷയാ കേന്ദ്രങ്ങളിലേക്ക് ഓടുകയാണ് മിക്കവരുടേയും പതിവ്. ആദിയനികതി റിട്ടേണ്‍ ഫയല്‍ ചെയ്യുക, ബാങ്ക് അക്കൗണ്ട് തുടങ്ങുക., 50,000 മുകളില്‍ വരുമാനം സൂക്ഷിക്കുന്നെങ്കില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുക എന്നിങ്ങനെയുള്ള നിബന്ധനകള്‍ വന്നതോടെ ഇപ്പോള്‍ എന്തിനും ഏതിനും പാന്‍ കാര്‍ഡ് അത്യാവശ്യഘടകമാണ്. പാന്‍ കാര്‍ഡ് സാധാരണ ഓണ്‍ലാന്‍ സെന്റുകളോ അക്ഷയ കേന്ദ്രങ്ങളോ വഴി ലഭ്യമാക്കുകയാണ് മിക്കവരുടേയും പതിവ്. എന്നാല്‍ അനായാസേന ഈക്കാര്യങ്ങളെല്ലാം ഇ- പാന്‍ സംവിധാനത്തിലൂടെ ലഭ്യമാക്കാം എന്ന അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്.

നിശ്ചിത ഫോം പൂരിപ്പിച്ച് രേഖകളോടൊപ്പം നല്‍കിയാല്‍ 15 ദിവസംവരെയെടുത്താണ് ഇതുവരെ പാന്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതൊന്നും ആവശ്യമില്ല. തത്സമയം ആദായ നികുതി വകുപ്പില്‍ നിന്ന് ഇ-പാന്‍ ലഭിക്കും. ഡിജിറ്റല്‍ ഒപ്പോടുകൂടി ഇലക്ട്രോണിക് ഫോര്‍മാറ്റിലാണ് അപേക്ഷിച്ച അപ്പോള്‍ തന്നെ പാന്‍ നല്‍കുന്നത്. അപേക്ഷകന് ആധാറോ അല്ലെങ്കില്‍ ഡിജിറ്റല്‍ സിഗ്നേച്ചറോ ആവശ്യമാണെന്നുമാത്രം.

മിനുട്ടുകള്‍ക്കകം ഇലക്ട്രോണിക് പാന്‍ കാര്‍ഡ് ലഭ്യമാക്കാനുള്ള സംവിധാനം ആദായ നികുതി വകുപ്പ് അവതരിപ്പിച്ചു. സേവനം സൗജന്യമായിരിക്കും. അപേക്ഷകന് ആധാര്‍ കാര്‍ഡ് ഉണ്ടായിരിക്കണം. നിലവില്‍ പാന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ഇ-പാനിന് അപേക്ഷിക്കാന്‍ സാധിക്കില്ല.

അപേക്ഷിക്കുന്ന വിധം

https://www.pan.utiitsl.com/PAN/newA.do-en¦v .റീലിങ്ക് വഴിയാണ് പാന്‍ ലഭിക്കാന്‍ അപേക്ഷിക്കേണ്ടത്. ലിങ്ക് തുറന്നാല്‍ അപ്ലൈ ഫോര്‍ ന്യൂ പാന്‍ കാര്‍ഡ്(ഫോം 49 എ)എന്നെഴുതിയിടത്ത് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഡിജിറ്റല്‍ മോഡ്-തിരഞ്ഞെടുക്കാം. രേഖകളുടെ കോപ്പിയോ, അപേക്ഷാ ഫോമോ ഒന്നും ഇവിടെ നല്‍കേണ്ടതില്ല. ആധാര്‍ നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടായിരിക്കണം. ഇ-കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി നിങ്ങളുടെ മൊബൈലിലേയ്ക്ക് ഒ.ടി.പി വരും.

ആധാര്‍ ഡാറ്റബേസ് പ്രകാരമാണ് നിങ്ങള്‍ക്ക് പാന്‍ അനുവദിക്കുക. ഒപ്പിന്റെ സ്‌കാന്‍ ചെയ്ത ഇമേജും നിശ്ചിത ഫോര്‍മാറ്റിലുള്ള പുതിയ ഫോട്ടോയും അപ് ലോഡ് ചെയ്യണം. ആധാര്‍ അടിസ്ഥാനമാക്കിയാണ് പാന്‍ അനുവദിക്കുന്നത്.

അതിനാല്‍തന്നെ ആധാറിലെ വിവരങ്ങള്‍ കൃത്യമായിരിക്കണം. അപേക്ഷയില്‍ ഈവിവരങ്ങള്‍ തെറ്റാതെ നല്‍കുകയുംവേണം. അല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ തള്ളിയേക്കാം.

ഇ-പാനിനൊപ്പം പാന്‍ കാര്‍ഡും ലഭിക്കണമെങ്കില്‍ 107 രൂപ അടയ്ക്കണം. ഇ-പാന്‍ മാത്രമാണ് വേണ്ടതെങ്കില്‍ 66 രൂപമാത്രം നല്‍കിയാല്‍മതി. ആവശ്യത്തിന് പ്രിന്റെടുത്ത് ഇ-പാന്‍ ഉപയോഗിക്കുകയുമാകാം.

മുന്‍പ് നിലനിന്ന രീതിയും ചുവടെ ചേര്‍ക്കുന്നു:-

*നിലവില്‍ പാന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ഇ-പാനിന് അപേക്ഷിക്കാന്‍ സാധിക്കില്ല

*രാജ്യത്ത് സ്ഥിരതാമസമാക്കിയ വ്യക്തികള്‍ക്ക് മാത്രമേ ഇ-പാനിന് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.

*ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച ഒരു ആക്ടീവ് മൊബൈല്‍ നമ്പര്‍ ഉണ്ടായിരിക്കണം

*ആധാര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇ-പാന്‍ തയ്യാറാക്കുക

*ആധാറില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ എന്തെങ്കിലും തിരുത്തലുകള്‍ ഉണ്ടെങ്കില്‍ ൗശറമശ.ഴീ്.ശി വെബ്സൈറ്റില്‍ പോയി അത് തിരുത്തിയതിന് ശേഷം ഇ-പാന്‍ അപേക്ഷ നകുന്നതാണ് ഉത്തമം

*ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും ഇ-പാന്‍ അനുവദിക്കുക

*ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്തും അപേക്ഷ സമര്‍പിക്കാം (അപേക്ഷ സമര്‍പ്പിക്കുന്നതിനായി വേേു:െ//ഴീീ.ഴഹ/ൗ8ണുസി എന്ന ലിങ്കില്‍ പോകുക)

*ഇ-പാന്‍ അപേക്ഷകര്‍ തങ്ങളുടെ ഒപ്പിന്റെ സ്‌കാന്‍ ചെയ്ത കോപ്പി (വെള്ള പേപ്പറില്‍) അപ്ലോഡ് ചെയ്യണം.

*ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബീല്‍ നമ്പറിലേയ്ക്ക് വരുന്ന വണ്‍ ടൈം പാസ്സ്വേര്‍ഡ് (ഛഠജ) കൂടി അപേക്ഷ നല്‍കുന്ന സമയത്ത് സമര്‍പ്പിക്കണം.

*അപേക്ഷ നല്‍കികഴിഞ്ഞാല്‍ 15 അക്ക ഇ-പാന്‍ നമ്പര്‍ മൊബയില്‍ നമ്പറിലും ഇ-മെയില്‍ വിലാസത്തിലും ലഭ്യമാകും.

പാനിന് അപേക്ഷിക്കും മുമ്പ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍

ടാക്സ് റിട്ടേണുകള്‍ക്ക് ബജറ്റില്‍ പറഞ്ഞത് പോലെ പാന്‍ കാര്‍ഡില്ലെങ്കിലും ആധാര്‍ നമ്പര്‍ ഉപയോഗപ്പെടുത്തി ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാം.ഇന്‍കം ടാക്സിന് പാന്‍ നിര്‍ബന്ധമല്ലെങ്കിലും വലിയ പണമിടപാടുകളില്‍ പാന്‍ അത്യാവശ്യഘടകമാണ്.ഒന്നിലധികം പാന്‍ നേടുന്നതോ കയ്യില്‍ സൂക്ഷിക്കുന്നതോ 10,000 രൂപ വരെ പിഴ നേടാവുന്ന കുറ്റമാണിത്.

ഏതെങ്കിലും കാരണവശാല്‍ രണ്ടാമതൊരു പാന്‍ വേണ്ടി വന്നാല്‍(പേരുമാറ്റമോ മറ്റോ ബന്ധപ്പെട്ട്), നിലവില്‍ രണ്ടാമത് ഉപയോഗിക്കേണ്ടതോ നേടേണ്ടതോ ആയ പാനിന്റെ വിവരങ്ങള്‍, കാന്‍സല്‍ ചെയ്യേണ്ട പാനിന്റെ വിവരങ്ങള്‍ എന്നിവ സമര്‍പ്പിച്ച് മാറ്റേണ്ട പാന്‍ അസാധുവാക്കണം.

ഇതിനായുള്ള അപേക്ഷയും ലഭ്യമാണ്. തേര്‍ഡ് പാര്‍ട്ടി വേരിഫിക്കേഷന്‍ വ്യാജ പാനുകളെ തടയാനും നിലവില്‍ ഉള്ള അഡ്രസ്സില്‍ പാന്‍ കാര്‍ഡ് ഉടമ ഉണ്ടോ എന്നു പരിശോധിക്കാനുമാണ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇതില്‍ വിവരങ്ങള്‍ തെറ്റാണെന്ന് ആദായ നികുതി വകുപ്പിന് നടപടികള്‍ സ്വീകരിക്കാം.

Related Articles

© 2024 Financial Views. All Rights Reserved