
രാജ്യത്ത് മൊബൈല്‍ വാലറ്റുകളുടെ ഉപയോഗം വര്‍ധിച്ച് വരുന്ന വേളയിലാണ് കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള സമയപരിധി ആര്‍ബിഐ വീണ്ടും നീട്ടിയത്. കെവൈസി വിവരങ്ങള്‍ ആറ് മാസത്തിനകം സമര്‍പ്പിക്കാന്‍ അവസരമുണ്ടെന്നാണ് ആര്‍ബിഐ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇ-വാലറ്റുകള്‍ക്ക് ഫെബ്രുവരി 2020 വരെയാണ് ഈ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സമയം നല്‍കിയിരിക്കുന്നത്.
ഈ തീയതി വരെ പേടിഎം, ഫോണ്‍പേ, ആമസോണ്‍ പേ എന്നീ ഇ- വാലറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇടപാടുകള്‍ നടത്തുന്നതിന് പ്രയാസമുണ്ടാകില്ല. ഇതിനോടകം കെവൈസി വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കാത്ത പക്ഷം വാലറ്റ് ഇടപാടുകളില്‍ തടസം നേരിടേണ്ടി വരുമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി.
രാജ്യത്ത് ഇ-വാലറ്റുകളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കൈവൈസി മാനദണ്ഡങ്ങള്‍ പാലിക്കണം എന്ന വ്യവസ്ഥ കര്‍ശനമാക്കിയത്. ആഗസ്റ്റ് 31 വരെ ആയിരുന്നു കെവൈസി വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കാന്‍ മൊബൈല്‍ വാലറ്റുകള്‍ക്ക് നേരത്തെ സമയം അനുവദിച്ചിരുന്നത്. കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഇ-വാലറ്റുകള്‍ ഈ മാസം മുതല്‍ അസാധു ആകുമായിരുന്നു. ഈ സാഹചര്യത്തിലാണ് ആര്‍ബിഐ സമയപരിധി നീട്ടിയത്.