
ന്യൂഡല്‍ഹി: അസം, ഹരിയാന, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ നാല് സംസ്ഥാനങ്ങള്‍ കൂടി ധനകാര്യ മന്ത്രാലയത്തിന്റെ ധനവിനിയോഗ വകുപ്പ് നിശ്ചയിച്ചിട്ടുള്ള 'ഈസ് ഓഫ് ഡുയിംഗ് ബിസിനസ്' (ബിസിനസ് സഹൃദ) പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ അനുമതി. അതോടെ,അധിക സാമ്പത്തിക വിഭവ സമാഹരണത്തിന് ഈ സംസ്ഥാനങ്ങള്‍ യോഗ്യത നേടി. സംസ്ഥാനങ്ങള്‍ക്ക് ഇനി പൊതു വിപണിയില്‍ നിന്ന് വായ്പകളിലൂടെ 5,034 കോടി രൂപ അധികമായി സമാഹരിക്കാനാകും.
ഈ നാല് സംസ്ഥാനങ്ങള്‍ കൂടി പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതോടെ ബിസിനസ്സ് സുഗമമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കിയ സംസ്ഥാനങ്ങളുടെ എണ്ണം 12 ആയി ഉയര്‍ന്നു. നേരത്തെ ആന്ധ്ര, കര്‍ണാടക, കേരളം, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ പരിഷ്കാരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഈ പന്ത്രണ്ട് സംസ്ഥാനങ്ങള്‍ക്ക് ബിസിനസ്സ് സുഗമമാക്കുന്നതിനുള്ള പരിഷ്കാരങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് 28,183 കോടി രൂപ അധിക വായ്പയെടുക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. രാജ്യത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന്റെ ഒരു പ്രധാന സൂചകമാണ് ബിസിനസ്സ് സൗഹൃദ പരിഷ്കാരങ്ങള്‍. ബിസിനസ്സ് സൗഹൃദ അന്തരീക്ഷം സംജാതമാകുന്നത് സംസ്ഥാന സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച വേഗത്തിലാക്കും.അതിനാല്‍, ബിസിനസ്സ് സുഗമമാക്കുന്നതിനുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അധിക വായ്പയെടുക്കല്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച് 2020 മെയ് മാസത്തില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.