
ഇ-കൊമേഴ്‌സ് കമ്പനികളെല്ലാം വന്‍ ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ്. ഓണ്‍ലൈന്‍ ഷോപ്പിങ് വിപണിയില്‍ ഉപഭോക്താക്കാളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി കൂടുതല്‍ ഓഫറുമായി രംഗത്ത് വന്നിരിക്കുന്നത്. ഫിബ്രുവരി ഒന്നിന് പ്രാബല്യത്തില്‍ വരുന്ന ഇ-കൊമേഴ്‌സ് നിയമങ്ങളിലെ ചട്ടങ്ങളിലുള്ള മാറ്റങ്ങള്‍ കാരണമാണ് ആമസണും, ഫ്‌ളിപ്പ്കാര്‍ട്ടും ഇപ്പോള്‍ കൂടുതല്‍ ഓഫറുമായി രംഗത്ത് വന്നിട്ടുള്ളത്. പുതിയ നിയമം ആമസോണടക്കമുള്ള ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനികള്‍ക്ക് തിരിച്ചടിയാവുകയും ചെയ്യും. ഇതിന് പിന്നാലെയാണ് ആമസോണും ഫ്‌ളിപ്പ്കാര്‍ട്ട് വന്‍കിട ഓഫറുമായി രംഗത്ത് വന്നിരിക്കുന്നത്.
ജനുവരി 20 മുതല്‍ 23 വരെ ആമസോണിന്റെ ഈ വര്‍ഷത്തെ ആദ്യ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ നടക്കുന്നത്. ഉപഭോക്താക്കളെ ഇതിനകം വില ആകര്‍ച്ചു തുടങ്ങി ആമസോണ്‍ ഗ്രേറ്റ് സെയില്‍സ് ഇന്ത്യാ എന്ന് പേരിട്ട ഒഫറുകളിലെ നിരക്കുകള്‍ ഇങ്ങനെ.
നിലിവില്‍ പ്രീമിയം ഉപഭോക്താക്കള്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ വില്‍പ്പന തുടങ്ങിയിട്ടുണ്ട്. ആമസോണിന്റെയും ഫ്‌ളിപ്പ്കാര്‍ട്ടിന്റെയും ഓഫറുകള്‍ ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആമസോണിന്റെ ഗ്രേറ്റ് സെയില്‍ ജനുവരി 20 മുതല്‍ 23 വരെ 400000 വില്‍പ്പന കേന്ദ്രങ്ങളില്‍ ആമസോണിന്റെ ഓഫറുകള്‍ ലഭ്യമാകും. നിലവില്‍ എക്കോ ഡോട് തേര്‍ജ് സ്പീക്കര്‍ 299 രൂപയ്ക്ക് ആമസോണില്‍ നിന്നും ലഭ്യമാണ്. 4499 രൂപയാണ് യാഥാര്‍ത്ഥ വിപണിയിലെ വില. അത് പോലെ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ 1000 രൂപയാണ് ഫയര്‍ ടിവിസ്റ്റിക്കിന്റെ വില. യതാര്‍ത്ഥ വില 3999 രൂപയാണ്.