വ്യവസായ,ഇ-കൊമേഴ്‌സ് നയങ്ങള്‍ മാര്‍ച്ചില്‍;ഡാറ്റാ ഔട്ട്‌സോഴ്‌സിങ്ങിന് മൂക്കുകയറിടും

December 30, 2019 |
|
News

                  വ്യവസായ,ഇ-കൊമേഴ്‌സ് നയങ്ങള്‍ മാര്‍ച്ചില്‍;ഡാറ്റാ ഔട്ട്‌സോഴ്‌സിങ്ങിന് മൂക്കുകയറിടും

ദില്ലി: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് ,വ്യവസായ മേഖലകള്‍ക്കായി പുതിയ നയങ്ങള്‍ നയങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ ധനമന്ത്രാലയം പ്രഖ്യാപിക്കും. കേന്ദ്രആഭ്യന്തര വ്യാപാര വ്യവസായ പ്രചരണവകുപ്പ് ഇതിനായ നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.മാര്‍ച്ച് അവസാനത്തോടെയായിരിക്കും പ്രഖ്യാപനം. ഇതിന് മുന്നോടിയായി രണ്ട് മേഖലകളിലുമുള്ള വിദഗ്ധരുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഇ-കൊമേഴ്‌സ് നയത്തിന്റെ കരട് സര്‍ക്കാര്‍ ഫെബ്രുവരിയില്‍ പുറത്തിറക്കിയിരുന്നു.

ഇതില്‍ ഡാറ്റയുടെ ഔട്ട്‌സോഴ്‌സിങ് തടയാന്‍ സാങ്കേതികവും നിയമപരവുമായ ചട്ടക്കൂടാണ് പ്രധാനമായും മുമ്പോട്ട് വെക്കുന്നത്. ഉപഭോക്തൃ വിവരങ്ങള്‍  വിദേശത്ത് സൂക്ഷിക്കുന്നത് സംബന്ധിച്ച് ചില നിബന്ധനകളും കരട് നിര്‍ദേശിക്കുന്നുണ്ട്.നിരവധി വിദേശ ഇ-കൊമേഴ്‌സ് കമ്പനികള്‍ ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. നിലവില്‍ ഡിപിഐഐറ്റി ഇതെല്ലാം പരിശോധിക്കുന്നുണ്ട്. ഇന്ത്യയുടെ ഈ മേഖലയിലുള്ള മൂന്നാം വ്യവസായ നയമാണ് വരാനിരിക്കുന്നത്.1956,1991 നേരത്തെ വ്യവസായ നയം പ്രഖ്യാപിച്ചിരുന്നു. പുതിയ നയം പ്രഖ്യാപിച്ചാല്‍  ദേശീയ ഉല്‍പ്പാദനനയം വ്യാവസായിക നയത്തില്‍ ലയിക്കുകയാണ് ചെയ്യുക.

Related Articles

© 2025 Financial Views. All Rights Reserved