
ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യം ശക്തിപ്പെടുന്നതായി റിപ്പോര്‍ട്ട്. മാന്ദ്യം ശക്തമായതോടെ രാജ്യത്തെ മദ്യ നിര്‍മ്മാണ മേഖലയും പ്രതിസന്ധിയില്‍. വില്‍പ്പനയില്‍ ഭീമമായ ഇടിവാണ് നിലവില്‍ ഉണ്ടായിട്ടുള്ളത്. രാജ്യത്തെ ഏറ്റവും വലിയ മദ്യനിര്‍മ്മാതാക്കളായ യുണെറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ് രാജ്യത്തെ കറന്‍സി ക്ഷാമം മൂലം കടബാധ്യത വര്‍ധിക്കാന്‍ കാരണമായെന്ന വിവരം പങ്ക് വഹിച്ചത്. രാജ്യത്തെ സാമ്പത്തിക മേഖലയില്‍ നിലനില്‍ക്കുന്ന മോശം കാലവസ്ഥയാണ് ഇതിന് കാരണം. ഉപഭോക്താക്കളില്‍ ആവശ്യമായ കറന്‍സി ഇല്ലാത്തതാണ് ഇതിന്റെ പ്രധാന കാരണം.
മാക് ഡോണല്‍, ജോണി വാക്കര്‍ തുടങ്ങിയ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ബ്രാന്റുകളുടെ ഉത്പാദകരാണ് യുഎസ്എല്‍. യുഎസിഎല്ലിന്റെ വില്‍പ്പനില്‍ നടപ്പുവര്‍ഷത്തിലവസാനിച്ച രണ്ടാം പാദത്തില്‍ ഒരു ശതമാനം വര്‍ധനവ് മാത്രമാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ യുഎസ്എല്ലിന്റെ വില്‍പ്പനയില്‍ 10.03 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. യുനൈറ്റഡ് സ്പിരിറ്റ് ലിമറ്റഡിന്റെ വളര്‍ച്ചയില്‍ മൂന്ന് ശതമാനം ഇടിവാണ് നടപ്പുവര്‍ഷത്തിലെ ഒന്നാം പാദത്തെ അപേക്ഷിച്ച് ഉണ്ടായിട്ടുള്ളത്. വില്‍പ്പനയിലെ വളര്‍ച്ച നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 31 ശതമാനമായി ചുരുങ്ങി. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ മദ്യവില്‍പ്പനയില്‍ 12.9 ശതമാനം വളര്‍ച്ചയായിരുന്നു പ്രകടമായത്.