ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ആശങ്കയറിയിച്ച് രഘുറാം രാജന്‍; ഗുരുതര പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പരിഹാരം കണ്ടെത്തണമെന്നും നിര്‍ദേശം

August 20, 2019 |
|
News

                  ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ആശങ്കയറിയിച്ച് രഘുറാം രാജന്‍; ഗുരുതര പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പരിഹാരം കണ്ടെത്തണമെന്നും നിര്‍ദേശം

ന്യൂഡല്‍ഹി: മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ പറ്റി കൂടുതല്‍ ആശങ്കയാണ് ഇപ്പോള്‍ പ്രകടിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ സാമ്പത്തിക രഗം കൂടുതല്‍ പ്രതീസന്ധിയിലൂടെ കടന്നപോകുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പരിഹാര ക്രിയകള്‍ കണ്ടെത്തണമെന്നുമാണ് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. രാജ്യത്തെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെയും, ഊര്‍ജമേഖലയിലെയും പ്രതിസന്ധികള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പരിഹരിക്കണമെന്ന നിര്‍ദേശമാണ് രഘുറാം രാജന്‍ ഇപ്പോള്‍ മുന്നറയിപ്പ് നല്‍കിയിട്ടുള്ളത്. 

കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് രഘുംറാം രാജന്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. സ്വകാര്യ മേഖലയിലെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് നിരവധി വിശകലനങ്ങളാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന സാമ്പത്തിക പ്രവചനങ്ങളെല്ലാം പൊള്ളയാണെന്നാണ് രഘുറാം രാജന്‍ വ്യക്തമാക്കിയിട്ടുള്ളത്. സാമ്പത്തിക വളര്‍ച്ചയുടെ ഇപ്പോഴത്തെ മന്ദഗതി വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് രഘുറാം രാജന്‍ പരഞ്ഞത്. 

അതസമയം 2018-2019 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.8 ശതമാനമായി ചുരുങ്ങിയിരുന്നു. 2014-2015 സാമ്പത്തിക വര്‍ഷത്തിന് ശേഷം ആദ്യമായാണ് കുറഞ്ഞ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുന്നത്.എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷത്തെ ജനുവരി-മാര്‍ച്ച് വരെയുള്ള കാലയളവിലെ ജിഡിപി നിരക്കിലാണ് കനത്ത ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. ജിഡിപി നിരക്ക് 5.8 ശതമാനമായാണ് കുറഞ്ഞിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന ജിഡിപി നിരക്കായിരുന്നു അന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ കാര്യത്തില്‍ ഏറെ പിന്നിലാണ് ഇന്ത്യയെന്ന് തെളിയിക്കുന്ന കണക്കുകളായിരുന്നു ഇത്. 

Related Articles

© 2025 Financial Views. All Rights Reserved