
നടപ്പുസാമ്പത്തിക വര്‍ഷം രാജ്യം മെച്ചപ്പെട്ട വളര്‍ച്ചാ നിരക്കുണ്ടാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ന് പുറത്തുവിട്ട ഇക്കണോമിക് സര്‍വേയിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. എന്‍ഡിഎ സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തിലെത്തിയത് മൂലം സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ പ്രതീക്ഷകളാണ് സാമ്പത്തിക മേഖലയിലുള്ള ചിലരെങ്കിലും ഇപ്പോള്‍ പ്രകടിപ്പിച്ചിട്ടുള്ളത്. എണ്ണ വില പിടിച്ചു നിര്‍ത്തുന്നതിനും, സാമ്പത്തിക മുന്നേറ്റമുണ്ടാക്കുന്നതിനും നടപ്പു സാമ്പത്തിക വര്‍ഷം കേന്ദ്രസര്‍ക്കാറിന് കഴിയുമെന്നാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. നിക്ഷേപ വളര്‍ച്ചയും സമ്പദ് വ്യവസ്ഥയ്ക്ക് കരുത്താകുമെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. നടപ്പു വര്‍ഷം നിക്ഷേപ മേഖല കൂടുതല്‍ പ്രവര്‍ത്തങ്ങള്‍ക്ക് സാധ്യമാണൈന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
അതേസമയം നടപ്പുവര്‍ഷം 7 ശതമാനം വളര്‍ച്ചാ നിരക്കാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ പലിശ നിരക്കില്‍ കുറവ് വരുത്തിയത് മൂലം വ്യാവസായ മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകുമെന്നാണ് സാമ്പത്തിക നിരീക്ഷകരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നുവരുന്ന വ്യാപാര പ്രതിസന്ധികള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ പരിഹാര ക്രിയകള്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. വ്യാപാര പ്രതിസന്ധികള്‍ ഇന്ത്യയുടെ കയറ്റുമതിക്ക് കൂടുതല്‍ പ്രത്യാഘാതം സൃഷ്ടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്.
റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റെ കുറച്ചത് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്ത പകരുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ ഒന്നടങ്കം ഇപ്പോള്‍ വിലയിരുത്തുന്നത്. 2025 ല്‍ ഇന്ത്യന്‍ സമ്പദ് വ്യവ്‌സഥ ശക്തിപ്പെടുമെന്നും അഞ്ച് ട്രില്യണ്‍ ഡോളറിലേക്ക് ഇന്ത്യ കുതിച്ചു കയറുമെന്നും റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു. വിദേശ നിക്ഷേപത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടായേക്കും. കാര്‍ഷിക നിര്‍മ്മാണ മേഖലയിലെ മോശം പ്രകടനം മൂലം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജിഡിപി നിരക്കില്‍ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ ഈ മേഖലയ്ക്ക് കൂടുതല്‍ വളര്‍ച്ച ലക്ഷ്യമാക്കിയുള്ള പ്രഖ്യാപനങ്ങളാകും ബജറ്റില്‍ ഉള്‍പ്പെടുത്തുക.