നാല് കോടി തൊഴില്‍; അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥ; ഡിജിറ്റല്‍ ഉത്പ്പനങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുക ലക്ഷ്യം;സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തില്‍; നാളെ ബജറ്റില്‍ അഞ്ച് ട്രില്യല്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാനുള്ള ജനപ്രിയ പ്രഖ്യാപനങ്ങളാകും ധനമന്ത്രി പ്രഖ്യാപിക്കുക

January 31, 2020 |
|
News

                  നാല് കോടി തൊഴില്‍; അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥ;  ഡിജിറ്റല്‍ ഉത്പ്പനങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുക ലക്ഷ്യം;സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തില്‍;  നാളെ ബജറ്റില്‍ അഞ്ച് ട്രില്യല്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാനുള്ള ജനപ്രിയ പ്രഖ്യാപനങ്ങളാകും ധനമന്ത്രി പ്രഖ്യാപിക്കുക

ന്യൂഡല്‍ഹി: 2025 ഓടെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി ഉയര്‍ത്തുക എന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യം.  നാളെ ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റില്‍ ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാനുള്ള പ്രഖ്യാപനങ്ങളാകും ബജറ്റില്‍ ഉള്‍പ്പെടുത്തുക. നാല് കോടി തൊഴിലുകള്‍ സൃഷ്ടിക്കുകയും, മേക്ക് ഇന്ത്യ പദ്ധതിയിലൂടെ കയറ്റുമതി വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.  ഈ ലക്ഷ്യങ്ങള്‍  പൂര്‍ത്തീകരിക്കുന്ന വിധത്തിലാകും സര്‍ക്കാര്‍ ബജറ്റ് പ്രഖ്യാപനങ്ങള്‍ നടത്തുക. 

മാത്രമല്ല ഇന്ത്യയുടെ കയറ്റുമതി വിഹിതം 2025 ലും, 2030 വര്‍ധിപ്പിക്കുമെന്നാണ് ഇക്കണോമിക് സര്‍വേ റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.  ഇന്ത്യയുടെ കയറ്റുമതി വിഹിതം 2025 ഓടെ 3.5 ശതമാനമായും, 2030 ഓടെ ആറ് ശതമാനമും ഉയരുമെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.  മത്രമല്ല 2025 ല്‍  നാല് കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും, 2030 ല്‍ ഇത് എട്ട് കോടി തൊഴിലായി മാറുമെന്നും റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു.

ഡിജിറ്റല്‍ ഉത്പ്പന്നങ്ങളുടെ കയറ്റുമതി വര്‍ധനവിലൂടെ (Network Product)  ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാന്‍  സാധ്യമാകുമെന്നും സര്‍വേ റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.  2020-2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് ആറ് ശതമാനം മുതല്‍ 6.5 ശതമാനം വരെ കൈവരിക്കുമെന്നാണ് ധനമന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച  ഇക്കണോണിക് സര്‍വേ റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.  അതേസമയം രാജ്യം കടുത്താ സ്ാമ്പത്തിക വെല്ലവിളിയിലൂടെയാണ് 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ കടന്നുപോയത്്.  ഉപഭോഗ  നിക്ഷേപ മേഖലയെല്ലാം ഏറ്റവും വലിയ തളര്‍ച്ചയിലാക്ാണ് നീങ്ങിയിത്. മാത്രമല്ല, നടപ്പുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.  

2019-2020 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായിട്ടാണ്  ചുരുങ്ങിയത്. എന്നാല്‍  ജൂലൈ-സെപ്റ്റര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്.  ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ചുരുങ്ങിയ വളര്‍ച്ചാ നിരക്കാണത്.  നിലവില്‍ രാജ്യത്ത് തൊഴില്‍ ഭീതിയും പണപ്പെരുപ്പ സമ്മര്‍ദ്ദവും ശക്തവുമാണ്. ഇതിനെ നടപ്പുവര്‍ഷത്തില്‍ മറികടക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. മാത്രമല്ല. നാളെ ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റില്‍  ഇന്ത്യയെ അഞ്ച് ട്രില്യണ്‍  സമ്പദ് വ്യവസ്ഥയാക്കി മാറ്റഉകയെന്നതാണ് ലക്ഷ്യം.  അസേമയം ആഗോള മാന്ദ്യവും അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ സംഘര്‍ഷവുമാണ് വളര്‍ച്ചാ നിരക്ക് കുറയാന്‍ കാരണം. 

മാത്രമല്ല കോര്‍പ്പറേറ്റ് നികുതിയിളവുകളും,  റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ ഇനത്തില്‍ വരുത്തിയ വന്‍ കിഴിവുകളും സമ്പദ് വ്യവസ്ഥയെ ഉണര്‍ത്തിയില്ല. എല്ലാ മേഖലകളും തകര്‍ച്ചയിലേക്ക് നീങ്ങുന്നതാണ് കാണാനിടയായത്. ചെറുകിടി- ഇടത്തരം സംരഭങ്ങളെല്ലാം ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങി. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനമടക്കം ഏറ്റവും വലിയ തളര്‍ച്ചയാണ് നേരിട്ടത്. കോര്‍പ്പറേറ്റ് ടാക്സ് 25 ശതമാനമാക്കി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടും നിക്ഷേപ മേഖല വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്.

റിസര്‍വ്വ് ബാങ്ക് പലിശ നിരക്കില്‍ കുറവ് വരുത്തിയിട്ടുമെല്ലാം സമ്പദ് വ്യവസ്ഥയില്‍ ആഴത്തില്‍ മുറിവുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മാത്രമല്ല നിക്ഷേപ മേഖലയില്‍ തളര്‍ച്ചയിലേക്കെത്തുന്നതിന് കാരണവുമായി.  രാജ്യത്തെ ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയെന്ന സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് പോലും വലിയ തിരിച്ചടി നേരിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ പുറന്തുള്ള രാഷ്ട്രീയ അജണ്ടകള്‍ മൂലം സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ വലിയ വിള്ളലുകള്‍ രൂപപ്പെട്ടു.  പ്രധാനമായും പൗരത്വ ഭേഗദതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ പ്രതിഫലിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

Related Articles

© 2025 Financial Views. All Rights Reserved