
ഇന്ത്യയുടെ സാമ്പത്തിക മേഖലയുടെ പ്രതിസന്ധിക്ക് കാരണം 2016 നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനമാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും നോബല്‍സമ്മാന ജേതാവുമായ അമര്‍ത്യാസെന്‍ പറഞ്ഞു.
പശ്ചിമ ബംഗാളിലെ ശാന്തിനികേതന്‍ സ്‌കൂളില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങിലാണ് അമര്‍ത്യാസെന്‍ നരേന്ദ്രമോദി സര്‍ക്കാറിന്റെ നോട്ട് നിരോധനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. 2016 നവംബര്‍ 8ന് നരേന്ദ്രമോദി സര്‍ക്കാര്‍ നിരോധിച്ച 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ പുതിയതായി അടിച്ചിറക്കിയ നോട്ടുകള്‍ക്ക് ഉയര്‍ന്ന മൂല്യമില്ലാത്തതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ നേരത്തെ അഭിപ്രായം പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ നോട്ട് നിരോധനത്തെ അമര്‍ത്യാസെന്‍ നേരത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. നോട്ട് നിരോധനം രാജ്യത്ത് പണക്ഷാമം വര്‍ധിക്കുന്നതിന് കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ക്വാണ്ടം ലീപ് ഇന്‍ ദ ഡയറക്ഷന്‍ എന്ന പുസ്തകത്തില്‍ മോദി സര്‍ക്കാറിന്റെ നോട്ട് നിരോധനത്തെയും സാമ്പത്തിക പരിഷ്‌കരണത്തെയും രാ,ഷ്ട്രീയത്തെയുമെല്ലാം വിമര്‍ശിക്കുന്നുണ്ട്. പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. മോദിസര്‍ക്കാറിന്റെ സാമ്പത്തിക രാഷ്ട്രീയ നയങ്ങളാണ് പുസ്തത്തിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
മോദി സര്‍ക്കാറിന്റെ സാമ്പത്തക നയങ്ങളായ ജിഎസ്ടിയെയും നോട്ട് നിരോധനത്തെയും പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. രാജ്യത്തിന്റെ സാമ്പദ് വ്യവ്‌സഥയുടെ നട്ടെല്ലൊടിച്ച തീരുമാനത്തെ കടുത്ത ഭാഷയിലൂടെയാണ് വിമശിക്കുന്നത്. ജിഎസ്ടിയും നോട്ട് നിരോധനവുമെല്ലാം രാജ്യത്ത് മോദി സര്‍ക്കാര്‍ വരുത്തിവെച്ച ദുരന്തമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.