യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്; റെയ്ഡ് ധനമന്ത്രിയുടെ പത്രസമ്മേളനം നടക്കുന്നതിനൊപ്പം; റാണ കപൂറിനെതിരെ ലുക്ക്ഔട്ട് നോട്ടീസും

March 07, 2020 |
|
News

                  യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്; റെയ്ഡ് ധനമന്ത്രിയുടെ പത്രസമ്മേളനം നടക്കുന്നതിനൊപ്പം; റാണ കപൂറിനെതിരെ ലുക്ക്ഔട്ട് നോട്ടീസും

മുംബൈ: യെസ് ബാങ്കിന്റെ നിയന്ത്രണത്തെക്കുറിച്ചും പ്രവര്‍ത്തനത്തെക്കുറിച്ചും ധനമന്ത്രി പത്രസമ്മേളനം നടത്തിയതിന് തൊട്ടുപിന്നാലെ യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ മുംബൈ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ബാങ്കിന് സംഭവിച്ചിട്ടുള്ള ഇടിവിനുള്ള കാരണങ്ങള്‍ സെന്‍ട്രല്‍ ബാങ്ക് അന്വേഷിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം റെയ്ഡ് ആരംഭിച്ചതായും പ്രസ് മീറ്റ് സമയത്ത് ഇത് നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും  ഇക്കാര്യത്തെക്കുറിച്ച് അറിവുള്ള ആളുകള്‍ പറഞ്ഞു. റാണ കപൂറിനെയും ഭാര്യ ബിന്ദുവിനെയും ഇ.ഡി ചോദ്യം ചെയ്തു. 

യെസ് ബാങ്ക് ഡിഎച്ച്എഫ്എല്ലിന് ചില വായ്പകള്‍ നല്‍കിയിരുന്നു. അതേ കാലയളവില്‍ കപൂറിന്റെ ഭാര്യയുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളില്‍ നൂറുകണക്കിന് കോടി രൂപ കൈമാറിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഈ ഇടപാടുകളുമായി ബന്ധപ്പെട്ടതാണ് പിഎംഎല്‍എ (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍) കേസ്. ഈ ഇടപാടുകളുടെ സ്വഭാവത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, കപൂറും ഭാര്യയും രാജ്യം വിടുന്നത് തടയാന്‍ ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അന്വേഷണ സമയത്ത് അവരുടെ ലഭ്യത ഉറപ്പുവരുത്താനുള്ള ഒരു മുന്‍കരുതലാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം കപില്‍ വാധവന് നല്‍കിയ ജാമ്യത്തില്‍ ബോംബെ ഹൈക്കോടതിയില്‍ പോകാനാണ് ഏജന്‍സി പദ്ധതിയിടുന്നത്. ജാമ്യം അനുവദിക്കുന്നതിനിടെ പിഎംഎല്‍എ കോടതി ഡിഎച്ച്എഫ്എല്‍ അനുവദിച്ച വായ്പകളെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്നു. ഞങ്ങള്‍ ഹൈക്കോടതിയുടെ മുമ്പാകെ ഇതിനെ വെല്ലുവിളിക്കാന്‍ പോകുന്നു. ഒപ്പം ഞങ്ങള്‍ ശേഖരിച്ച തെളിവുകള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും- ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved