യെസ് ബാങ്കില്‍ നിന്ന് അനില്‍ അംബാനി 12,800 കോടി രൂപ വായ്പയെടുത്തു; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു; ആരോഗ്യപരമായ കാരണങ്ങളാല്‍ ഹാജരാകാന്‍ പറ്റില്ലെന്ന് അന്വേഷണ ഏജന്‌സിയോട് അനില്‍ അംബാനി

March 16, 2020 |
|
News

                  യെസ് ബാങ്കില്‍ നിന്ന് അനില്‍ അംബാനി 12,800 കോടി രൂപ വായ്പയെടുത്തു; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു; ആരോഗ്യപരമായ കാരണങ്ങളാല്‍ ഹാജരാകാന്‍ പറ്റില്ലെന്ന് അന്വേഷണ ഏജന്‌സിയോട്  അനില്‍ അംബാനി

മുംബൈ: യെസ് ബാങ്കുമായി ബന്ധപ്പെട്ട് സ്ഥാപകന്‍ റാണാ കപൂറടക്കമുള്ളവരുടെ പേരിലുള്ള ആരോപണങ്ങള്‍ ഇപ്പോഴും ദേശീയ  മാധ്യമങ്ങള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.  യെസ് ബാങ്കില്‍ റാണാകപൂറിനൊപ്പം കള്ളപ്പണം വെളുപ്പിക്കാന്‍ അനില്‍ അംബാനിയും കൂട്ടുനിന്നതായി റിപ്പോര്‍ട്ട്. റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബിനിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേ് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനൊരുങ്ങിയേക്കും.  

അതേസമയം യെസ് ബാങ്കില്‍ നിന്ന റിലയന്‍സ് ഗ്രൂപ്പെടുത്ത 12,800 കോടി രൂപയുടെ പേരിലും അനില്‍അംബാനിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തേക്കും.  എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ മൂലം  തനിക്ക്  ഹാജരാകാന്‍ പറ്റില്ലെന്ന് അന്വേഷണ ഏജന്‍സിയെ അനില്‍ അംബാനി അറിയച്ചതായാണ് വിവരം. എന്നാല്‍  റിലയന്‍സ് ഗ്രൂപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരെയും വായ്പയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്‌തേക്കും.  12,800 കോടി രൂപയോളം വായ്പയെടുത്ത് റിലയന്‍സ് ഗ്രൂപ്പ് തിരിച്ചടക്കാത്ത സാഹചര്യത്തിലാണ് എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റ് അംബാനിക്ക മേല്‍ ദകൂടുതല്‍ അന്വേഷണത്തിന് തയ്യാറായിട്ടുള്ളത്.  

എസ്സെല്‍, ഐ.എല്‍.എഫ്.എസ്, ഡി.എച്ച്.എഫ്.എല്‍.വോഡഫോണ്‍ എന്നീ കമ്പനികളുടെ വായ്പാ ഇടപാടിനെ പറ്റിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിവരികയാണ്.  ബാങ്കിന്റെ കിട്ടാകടങ്ങള്‍ പെരുകിയതോടെയാണ് ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴാനിടയാക്കിയയത്. നിലവില്‍ റാണാകപൂറിനെയും,  റാണാകപൂറിന്റെ കുടുബാംഗങ്ങള്‍ക്ക് നേരെയും സിബിഐ അന്വേഷണം നടത്തുന്നുണ്ട്.  

റാണാ കപൂര്‍ വായ്പാ തട്ടിപ്പ് ഉണ്ടാക്കാന്‍ നിര്‍മ്മിച്ചത് 20 വ്യാജ കമ്പനികള്‍  

സാമ്പത്തികമായി തകര്‍ച്ചയിലേക്ക് വഴുതി വീണ യെസ് ബാങ്കില്‍ നിന്ന് വായ്പകളെടുക്കാന്‍ റാണാ കപൂര്‍  20 വ്യാജ കമ്പനികളാണ് മെനഞ്ഞുണ്ടക്കിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കണക്കില്‍പ്പെടാത്ത പണം സ്വരൂപിക്കുക, ആസ്തികളിലടക്കം ക്രമക്കേടുകള്‍ നടത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് ഇരുപതോളം വരുന്ന വ്യാജ കമ്പനികളെ റാണാ കപൂര്‍ ഉപയോഗിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  

കപൂറും കുടുംബവും ഇതില്‍ പങ്കാളിയാണെന്നും തട്ടിപ്പിന്നായി തന്ത്രപ്രധാനമായ നീക്കം റാണാ കപൂര്‍ നടത്തിയെന്നുമാണ് ഇഡി അന്വേഷണത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കപൂറും, ഭാര്യ ബിന്ദുവും, മക്കളും ചേര്‍ന്നാണ് വ്യാജ കമ്പനികളുടെ അക്കൗണ്ടുകള്‍ നിയന്ത്രിച്ചിരുന്നത്. കഴിഞ്ഞദിവസം പുലര്‍ച്ചെ  റാണാ കപൂറിനെ മുംബൈ കോടതിയില്‍ ഹാജരാക്കുകയും മൂന്ന് ദിവസത്തേക്ക് ഇഡികസ്റ്റഡിയില്‍ വിടുകയും ചെയ്തു.  

മുംബൈ ബല്ലാഡ്  എസ്റ്റേറ്റിലെ ഓഫീസില്‍ വെച്ച് 20 മണിക്കൂറോളമാണ് റാണാ കപൂറിനെ വിശദമായി ചോദ്യം ചെയ്തത്.  കള്ളപ്പണം വെളുപ്പിക്കാന്‍ നിരോധന നിയമ പ്രകാരം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) കപൂറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന, ധനക്കമ്മിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ (ഡിഎച്ച്എഫ്എല്‍) നിയന്ത്രണത്തിലുള്ള സ്ഥാപനത്തില്‍ നിന്ന് റാണ കപൂറുമായി ബന്ധമുള്ള ഡുഇറ്റ് അര്‍ബന്‍ വെഞ്ച്വേഴ്സ് (ഇന്ത്യ) എന്ന കമ്പനി 600 കോടി രൂപ കൈപ്പറ്റിയതാണ് ഇഡി നിലവില്‍ അന്വേഷണത്തില്‍ നിന്ന കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.  

കിട്ടാക്കടം പെരുകിയ സാഹചര്യത്തില്‍ റാണാ കപൂറിനെ ചോദ്യം ചെയ്യാതെ നിവര്‍ത്തിയില്ലെന്ന് മാത്രമല്ല, യെസ് ബാങ്കിലെ നിക്ഷേപകര്‍ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. അതേസമയം റാനയുടെ കുടുംബത്തിന്റെ പക്കലുള്ള 2000 കോടി രൂപയോളം വരുന്ന നിക്ഷേപ സ്വത്തുക്കളുടെയും, ആസ്തികളുടെയുമെല്ലാം പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.  യെസ് ബാങ്കിന്റെ തകര്‍ച്ചയയുമായി ബന്ധപ്പെട്ട്  സിബിഐ ഊര്‍ജിത  അന്വേഷണമാണ് നടത്തുന്നത്. നിലവില്‍ യെസ് ബാങ്ക് റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

Read more topics: # Anil Ambani, # Yes Bank's,

Related Articles

© 2025 Financial Views. All Rights Reserved