എംപവര്‍ ഫിനാന്‍സിങ് വിപുലീകരണ പ്രവര്‍ത്തനം ലക്ഷ്യമിട്ട് 100 മില്യണ്‍ ഡോളര്‍ സമാഹരിക്കും; കൂടുതല്‍ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും

August 20, 2019 |
|
News

                  എംപവര്‍ ഫിനാന്‍സിങ് വിപുലീകരണ പ്രവര്‍ത്തനം ലക്ഷ്യമിട്ട് 100 മില്യണ്‍ ഡോളര്‍ സമാഹരിക്കും; കൂടുതല്‍ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും

എംപവര്‍ ഫിനാന്‍സിങ് കമ്പനി 100 മില്യണ്‍ ഡോളര്‍ വായ്പാ സമാഹരണം നടത്തിയെന്ന് റിപ്പോര്‍ട്ട്. വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കും, കൂടുതല്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് എംപവര്‍ ഫിനാന്‍സിങ് കൂടുതല്‍ തുക സമാഹരിച്ചിട്ടുള്ളത്. ഗോള്‍ഡ്മാന്‍ സാച്ച്‌സില്‍ നിന്നാണ് കമ്പനി 100 മില്യണ്‍ ഡോളര്‍ സമാഹരണം നടത്തിയിട്ടുള്ളത്. വിദ്യാഭ്യാസ വായ്പാ ദാതാക്കളായ എംപവര്‍ ഫിനാന്‍സിങ് യുഎസ് അടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് കൂടുതല്‍ തുക സമാഹരിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുള്ളത്. 

കമ്പനിയുടെ വായ്പാ സേവനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്  വേണ്ടിയാണ് കൂടുതല്‍ മൂലധന സമാഹരണം നടപ്പിലാക്കാനുദ്ദേശിക്കുന്നത്. ഇന്ത്യയിലും വിദേശത്തും കമ്പനി കൂടുതല്‍ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്.  യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലെ 200 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനത്തിനായ് എംപവര്‍ ഫിനാന്‍സ് വായ്പ നല്‍കുന്നത്. അതേസമയം എംപവറിന്റെ വരുമാനത്തില്‍ ഇന്ത്യന്‍ വിപണി ആകെ വഹിക്കുന്നത് 25 ശതമാനമാണ്്. വിദ്യാഭ്യാസ വായ്പയിലൂടെ കൂടുതല്‍ നേട്ടം കൊയ്യാനുള്ള ശ്രമവും വിപുലീകരണ പ്രവര്‍ത്തനവുമാണ് കമ്പനി ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved