
ബംഗളൂരു: ബെജൂസ് ആപ്പിന്റെ മൂല്യം 37000 കോടി രൂപയായി ഉയര്‍ന്നു. രാജ്യത്തെ ഏറ്റവും വലിയ എഡ്യു ടെക് കമ്പനിയാണ് ബൈജൂസ് ആപ്. ഇന്റര്‍നെറ്റ് കമ്പനിയായ ജനറല്‍ അത്‌ലാന്റിക്കില്‍ നിന്ന് 2.5 കോടി രൂപ നിക്ഷേപം ലഭിച്ചതോടെയാണ് മൂല്യത്തില്‍ വര്‍ധനവുണ്ടായത്. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും മൂല്യമുള്ള ടെക് കമ്പനിയായി ബൈജൂസ് ആപ്പ് മാറിയിരിക്കുകയാണ്.
ബൈജു രവീന്ദ്രന്റെ ഓഹരി 36 ശതമാനായി മാറുകയും കമ്പനിയുടെ മൂല്യം 13267 കോടി രൂപയാണ് വര്‍ധനവുണ്ടായിട്ടുള്ളത്. പ്രോമട്ടര്‍ ഗ്രൂപ്പിന്റെ മൂല്യത്തിലാണ് വര്‍ധനവുണ്ടായിട്ടുള്ളത്. കമ്പനിയുടെ വരുമാനത്തില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 1400 കോടി രൂപയോളമാണ് കമ്പനി വരുമാന വര്‍ധനവില്‍ പ്രതീക്ഷിക്കുന്നത്.
കമ്പനിക്ക് നിലവില്‍ 30 മില്യണ്‍ റജിസ്റ്റര്‍ വിദ്യാര്‍ഥികളും ഓരോ വര്‍ഷവും 2 മില്യണ്‍ വിദ്യാര്‍ഥികളും പണം നല്‍കി ആപ് ഉപയോഗിക്കുന്നുണ്ട്. കമ്പനിയിലേക്ക് വന്‍ നിക്ഷേപമാണ് ഇപ്പോള്‍ ഒഴുകിയെത്തുന്നത്. ഫെയ്‌സ്ബുക്ക് സ്ഥാപനൃകന്‍ സുക്കര്‍ ബര്‍ഗ് അടക്കം കമ്പനിയില്‍ നിക്ഷേപം നടത്തിയിരുന്നു.
2007 ലാണ് കാറ്റിനായുള്ള ഓഫ് ലൈന്‍ കോച്ചിങ് കമ്പനി തുടങ്ങിയത്. പിന്നീട് മൊബൈല്‍ ആപ്ലിക്കേഷന്‍ അടക്കമുള്ള സൗകര്യങ്ങള്‍ കമ്പനി വിഭാവനം ചെയ്യുകയും ചെയ്തതോടെ നിക്ഷേപങ്ങള്‍ ഒഴുകിയെത്തി.