ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദന മേഖയില്‍ വീണ്ടും ഇടിവ്; നവംബറില്‍ 2.6 ശതമാനം ഇടിഞ്ഞു

January 02, 2021 |
|
News

                  ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദന മേഖയില്‍ വീണ്ടും ഇടിവ്; നവംബറില്‍ 2.6 ശതമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദന മേഖലയില്‍ വീണ്ടും ഇടിവ്. വാണിജ്യാവശ്യത്തിനുള്ളില്‍ നിര്‍മാണ മേഖല എന്ത് വന്നിട്ടും ഉണര്‍വില്ലാതെ ഇരിക്കുകയാണ്. എട്ട് പ്രധാന നിര്‍മാണ സെക്ടറുകളില്‍ ഉല്‍പ്പാദനവും വിതരണവും 2.6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ തിരിച്ചടിയാണ് ഇത്. പ്രകൃതി വാതകത്തിന്റെയും റിഫൈനറി ഉല്‍പ്പന്നങ്ങളുടെയും സ്റ്റീല്‍ സിമന്റ് എന്നിവയുടെ ഉല്‍പ്പാദനം ഇടിഞ്ഞതാണ് ഈ മേഖലയ്ക്ക് തിരിച്ചടിയായിരിക്കുന്നത്.

അടുത്തൊന്നും ഇത് വളര്‍ച്ചയിലേക്ക് വരുന്ന ലക്ഷണമില്ല. 2019 നവംബറില്‍ 0.7 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ എട്ട് കോര്‍ സെക്ടറുകള്‍ കൈവരിച്ചത്. ഇവിടെ നിന്നാണ് ഒരു വര്‍ഷം കൊണ്ട് തകര്‍ച്ചയിലേക്ക് വീണിരിക്കുന്നത്. കല്‍ക്കരി, വളം, വൈദ്യുതി എന്നിവ ഭേദപ്പെട്ട വളര്‍ച്ച നേടിയിട്ടുണ്ട്. ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, റിഫൈനറി ഉല്‍പ്പന്നങ്ങള്‍, സ്റ്റീല്‍ സിമന്റ് എന്നിവയെല്ലാം നെഗറ്റീവ് വളര്‍ച്ചയാണ് 2020ല്‍ രേഖപ്പെടുത്തിയത്. ഈ വര്‍ഷം കാര്യമായിട്ടുള്ള നേട്ടമൊന്നും ഈ മേഖലയിലില്ല.

ഏപ്രില്‍-നവംബര്‍ കാലയളവില്‍ ഈ മേഖലയില്‍ ഔട്ട്പുട്ട് 11.4 ശതമാനമാണ് ഇടിഞ്ഞത്. കഴിഞ്ഞ തവണ ഇതേ കാലയളവില്‍ 0.3 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. ക്രൂഡ് ഓയില്‍ 4.9 ശതമാനം ഉല്‍പ്പാദനം ഇടിഞ്ഞു. പ്രകൃതി വാതകം -9.3, റിഫൈനറി ഉല്‍പ്പനങ്ങള്‍ -4.8 ശതമാനം, സ്റ്റീല്‍ -4.4, സിമന്റ് 7.1 ശതമാനം എന്നിങ്ങനെയാണ് നവംബറില്‍ ഇടിഞ്ഞത്. ഇത് പറയുന്നതിനേക്കാള്‍ വലിയ തിരിച്ചടിയാണ്.

അതേസമയം കല്‍ക്കരി-വൈദ്യുത മേഖലയില്‍ മികച്ച വളര്‍ച്ച തന്നെയുണ്ടായി. ഖനന മേഖല 2.9 ശതമാനവും വൈദ്യുത മേഖല 2.2 ശതമാനവുമാണ് ഇടിഞ്ഞത്. വളം മേഖല 1.6 ശതമാനം വളര്‍ച്ച നേടി. കഴിഞ്ഞ വര്‍ഷം ഇതേ മാസം 13.6 ശതമാനമായിരുന്നു ഈ മേഖലയില്‍. മൊത്തം ഇന്‍ഡസ്ട്രിയല്‍ ഉല്‍പ്പാദനത്തിന്റെ 40.27 ശതമാനം വരും എട്ട് കോര്‍ നിര്‍മാണ യൂണിറ്റുകള്‍. ഇന്ത്യന്‍ വിപണിക്ക് ഇവ വളര്‍ച്ച കൈവരിക്കേണ്ടത് അത്യാവശ്യമാണ്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved