
ന്യൂഡല്‍ഹി: രാജ്യത്തെ എട്ട് വ്യാവസായ മേഖലയില്‍ മേയ് മാസത്തില്‍ രേഖപ്പെടുത്തിയ വളര്‍ച്ചാ നിരക്ക് 5.1 ശതമാനമാണ്. ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് രാജ്യത്തെ അടിസ്ഥാന വ്യാവസായിക മേഖലയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഏപ്രില്‍ മാസത്തില്‍ 6.3 ശതമാനം അധിക വളര്‍ച്ചയാണ് രാജ്യത്തെ വ്യാവസായിക മേഖലയില്‍ ഉണ്ടായിട്ടുള്ളത്. കല്‍ക്കരി, ക്രൂഡ് ഒയില്‍, സ്റ്റീല്‍, സിന്റ്, വൈദ്യുതി എന്നീ മേഖലയില്‍ നേരത്തെ 2.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
സ്റ്റീല്‍, വൈദ്യുതി എന്നിവയുടെ ഉത്പാദനം മെച്ചപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. ഏപ്രില്‍ മാസത്തില്‍ രേഖപ്പെടുത്തിയ വ്യാവസായിക വളര്‍ച്ചാ നിരക്ക് പത്ത് മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ പുരോഗതിയാണെന്നാണ് കേന്ദ്‌ര വാണിജ്യ മന്ത്രാലയത്തിന്റെ വാദം. അേേതസമയം ഏറ്റവും വലിയ വളര്‍ച്ചാ നിരക്ക് പ്രകടമായത് 2018 ജൂലൈയിലാണ്. ഏകദേശം 7.8 ശതമാനം വളര്‍ച്ചാ നിരക്കാണ് അന്ന് ഈ മേഖലയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
സ്റ്റീല്‍ ഉത്പാദനം മെച്ചപ്പെട്ടുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. സ്റ്റീല്‍ ഉത്പ്പാദനം ഏകദേശം 17.2 ശതമാനം ഉയര്‍ന്നൊണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ സ്റ്റീല്‍ ഉത്പ്പാദനത്തിലെ ജോയിന്റ് പ്ലാന്റ് കമ്മിറ്റി (ജെപിസി)യില്‍ കൂടുതല്‍ ഭേദഗതി വരുത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം മുന്‍വര്‍ഷം ഇതേ കാലയളിവില്‍ കോള്‍, സ്റ്റീല്‍, സിമന്റ്, വൈദ്യുതി, നാച്ചുറല്‍ ഗ്യാസ്, റിഫൈനറി പ്രൊഡക്റ്റ് എന്നിവയുടെ ഉത്പാദനത്തില്‍ 4.1 ശതമാനം ഇടിവവാണ് രേഖപ്പെടുത്തിയത്.
അതേസമയം ഇന്ത്യയുടെ സ്റ്റീല്‍ ഉത്പ്പാദനം മേയ് മാസത്തില്‍ വലിയ കുറവ് വന്നിട്ടുണ്ടെന്നും വിവധ രാജ്യങ്ങളിലേക്കുള്ള കയറ്റമതി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്റ്റീല്‍ ഉത്പ്പാദനം കുറഞ്ഞത് മൂലമാണ് കയറ്റുമതി കുറയാന്‍ ഇടയായത്. മേയ് മാസത്തില്‍ രാജ്യത്തിന്റെ സ്റ്റീല്‍ കയറ്റുമതിയില്‍ മൂന്ന് വര്‍ഷത്തെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മെയ്മാസത്തില്‍ സ്റ്റീല്‍ കയറ്റുമതിയില്‍ 28 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയുടെ ആകെ സ്റ്റീല്‍ കയറ്റുമതി 319,000 ടണ്ണിലേക്ക് മേയ് മാസത്തില്‍ ചുരുങ്ങി. 2016 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് സ്റ്റീല്‍ കയറ്റുമതിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യ ഏറ്റവും കൂടുതല്‍ സ്റ്റീല്‍ കയറ്റുമതി ചെയ്യുന്ന യൂറോപ്യന്‍ രാജ്യങ്ങളിലേക്കും, നേപ്പാളിലേക്കുമാണ്. ഈ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ വന്‍ ഇടിവാണ് മേയ് മാസത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇറ്റലി, ബെല്‍ജിയം, സ്പെയ്ന്‍, എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയില്‍ 55 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയുടെ 80 ശതമാനം സ്റ്റീലും കയറ്റുമതി ചെയ്യപ്പെടുന്നത് ഈ രാജ്യങ്ങളിലേക്കാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.