
ന്യൂഡല്‍ഹി: രാജ്യത്തെ അടിസ്ഥാന വ്യവസായിക ഖേല കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. രാജ്യത്തെ അടിസ്ഥാന വ്യാവസായിക മേഖല ആഗസ്റ്റ് മാസത്തില്‍ ആകെ രേഖപ്പെടുത്തിയത് 2.1 ശതമാനമാണെന്നാണ് റിപ്പോര്‍ട്ട്. ജൂലൈ മാസത്തില്‍ മാത്രം രാജ്യത്തെ അടിസ്ഥാന വ്യവസായിക മേഖല രേഖപ്പെടുത്തിയത് 7.3 ശതമാനമാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എട്ട് വ്യവസായിക മേഖലയുടെ വളര്‍ച്ചയില്‍ ജൂലൈ മാസത്തില്‍ ഭീമമായ ഇടിവാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്.
രാജ്യത്തെ വിപണില്‍ രൂപപ്പെട്ട ചില ആശങ്കകളാണ് അടിസ്ഥാന വ്യവസായ മേഖലയുടെ വളര്‍ച്ചാ നിരക്കില്‍ ഇടിവുണ്ടായത്. എന്നാല്‍ എണ്ണ, റിഫൈനറി, കല്‍ക്കരി, പ്രകൃതി വാതകം, എന്നിവയുടെ ഉത്പ്പാദനത്തില്‍ ഭീമമായ ഇടിവ് വന്നതാണ് ആഗസ്റ്റ് മാസത്തിലെ വളര്‍ച്ചാ നിരക്കില്‍ കുറവ് വരാന്‍ ഇടയാക്കിയത്.
ജൂലൈ മാസത്തില്‍ ഈ മേഖലയിലെ അടിസ്ഥാന വളര്‍ച്ചാ നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും ആഗസ്റ്റ് മാസത്തില്‍ ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സിമന്റ് മേഖലയിലെ ഉത്പ്പാദനത്തില്‍ മാത്രം ജൂലൈ മാസത്തില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് 7.9 ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ തുറന്നുകാട്ടുന്നത്. എന്നാല്‍ ജൂലൈ മാസത്തില്‍ കല്‍ക്കരി മേഖലയിലെ ഉത്പ്പാദനത്തില്‍ ജൂലൈ മാസത്തില്‍ 1.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. ജൂബണില്‍ ഈ മേഖലയില്‍ 3.2 ശതമനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.