
ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാര ദിനങ്ങളില്‍ രാജ്യത്തെ പത്ത് മുന്‍നിര കമ്പനികള്‍ക്ക് റെക്കോര്‍ഡ് നേട്ടം കൈവരിക്കാന്‍ സാധിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത് മാന്ദ്യം നിലനില്‍ക്കുമ്പോഴും , ബജറ്റ് പ്രഖ്യാപനങ്ങളില്‍ ആശയകുഴപ്പങ്ങള്‍ നിലനില്‍ക്കുമ്പോള്‍ എട്ട് മുന്‍നിര കമ്പനികളുടെ വിപണി മൂലധനത്തില്‍ ആകെ കൂട്ടിച്ചേര്‍ത്തത് 1.57 ലക്ഷം കോടി രൂപ. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് കഴിഞ്ഞയാഴ്്ച്ച അവസാനിച്ച വ്യാപാരത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. കമ്പനിയുടെ വിപണി മൂലധനത്തില്‍ ആകെ കൂട്ടിച്ചേര്‍ത്തത് 31,981 കോടി രൂപയോളമാണ്.
അതേസമയം ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസെസ് (ടിസിഎസ്), ഇന്‍ഫോസിസ് എന്നീ കമ്പനികളുടെ വിപണി മൂലധനത്തില്‍ ഇടിവ് രേഖപ്പെടുത്തിയത്. അതായത് ടോപ് 10 ലിസ്റ്റില്‍ പിറകോട്ട് പോയി. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂലധനം 23,503.35 കോടി രൂപയില്‍ നിന്ന് 6,80,391.85 കോടി രൂപയായി ഉയര്‍ന്നു. എച്ച്ഡിഎഫ്‌സിയുടെ വിപണി മൂലധനം 23,385.05 കോടി രൂപയില്‍ നിന്ന് 4,16,003.19 കോടി രൂപയായി ഉയരുകയും ചെയ്തുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
എസ്ബിഐയുടെ വിപണി മൂലധനത്തില്‍ ആകെ കൂട്ടിച്ചേര്‍ത്തത് 15,484.2 കോടി രൂപയോളവുമാണ്. കോട്ടക് മഹീന്ദ്രാ ബാങ്കിന്റെ വിപണി മൂലധനത്തില്‍ കഴിഞ്ഞയാഴ്ച്ച ആകെ കൂട്ടിച്ചേര്‍ത്തത് 573.46 കോടി രൂപയോളമാണ്. കഴിഞ്ഞയാളാച്ച മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 1,406.32 പോയിന്റാണ് യര്‍ന്നത്. ഏകദേശം 3.53 ശതമാനത്തോളം വര്‍ധനവാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. നിലവില്‍ ആഗോള ഓഹരി വിപണി കേന്ദ്രങ്ങള്‍ക്ക് അടക്കം കൊറോണ വൈറസിന്റെ ആഘാതത്തില്‍ തിരിച്ചടികള്‍ നേരിട്ടുണ്ടായിരുന്നു. എന്നാല്‍ രൂപയുടെ മൂല്യം വര്‍ധിച്ചതും, ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതും, ബജറ്റ് പ്രഖ്യാപനങ്ങളില്‍ കോര്‍പ്പറേറ്റുകള്‍ക്ക് വന്‍ഇളവുകള്‍ നല്‍കിയതും വിപണി കേന്ദ്രങ്ങളില്‍ നിക്ഷേപകര്‍ ഒഴുകിയെത്തുന്നതിന് കാരണമായി.