
ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ എട്ട് കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. രാജ്യത്തെ 10 മുന്‍ നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 89,535 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. യുഎസ്-ചൈനാ വ്യാപാര തര്‍ക്കവും, അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധകളുമാണ് കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ എട്ട് കമ്പനികളുടെ വിപണി മൂല്യത്തില്‍ ഭീമമായ നഷ്ടം ഉണ്ടായിട്ടുള്ളത്. അതേസമയം കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ രണ്ട് കമ്പനികള്‍ക്ക് മാത്രമാണ് വിപണിയില്‍ നേട്ടം കൊയ്യാന്‍ സാധിച്ചത്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസെസ് (ടിസിഎസ്), എച്ച് യുഎല്‍ എന്നീ കമ്പനികളുടെ വിപണി മൂല്യത്തില്‍ മാത്രമാണ് നേട്ടമുണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം എസ്ബിഐയുടെ വിപണി മൂല്യത്തിലാണ് കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ ഭീമമായ നഷ്ടം രേഖപ്പെടുത്തിയത്. എസ്ബിഐയുടെ വിപണി മൂല്യത്തിലെത്തിലെ നഷ്ടം 30,388.3 കോടി രൂപയിലേക്കെത്തി 2,75,279.64 കോടി രൂപയായി ചുരുങ്ങി. എന്നാല്‍ കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് എല്‍ടിഡി (ആര്‍ഐല്‍), എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ്, ഐടിസി, കോട്ടക് മഹിന്ദ്രാ ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എന്നീ കമ്പനികളുടെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ ഭീമമായ തകര്‍ച്ചയാണ് നേരിട്ടത്.
ആര്‍ഐഎല്ലിന്റെ വിപണി മൂല്യത്തില്‍ 18,952.5 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി 7,50,674.86 കോടി രൂപയിലേക്കെത്തി. എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യത്തില്‍ 16,774.8 കോടി രൂപയോളം ഇടിഞ്ഞ് 6,05,627.15 കോടി രൂപയിലേക്കെത്തുകയും ചെയ്തു. എച്ച്ഡിഎഫ്സിയുടെ വിപണി മൂല്യത്തില്‍ 7,660.34 കോടി രൂപയോളം കുറഞ്ഞ് 3,66,471.19 കോടി രൂപയിലേക്കത്തി. മറ്റ് കമ്പനികളുടെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ള കണക്കുകള്‍ ഇങ്ങനെയാണ്. ഐടിസി 6,995.81 കോടി രൂപയും, ഇന്‍ഫോസിസ് 5,111.1 കോടി രൂപയും., ഐസിഐസിഐ ബങ്കിന്റെ വിപണി മൂല്യത്തില്‍ 3,003.03 കോടി രൂപയുടെയും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
കോട്ടക് മഹീന്ദ്രയുടെ വിപണി മൂല്യം 649.22 കോടി രൂപയായി ചുരുങ്ങി 2,87,873.18 കോടി രൂപയിലേക്കെത്തി. ടിസിഎസിന്റെ വിപണി മൂല്യത്തില്‍ 36,491.94 കോടി രൂപയോളം ഇടിവ് രേഖപ്പെടുത്ത 8,27,794.83 കോടി രൂപയിലേക്കത്തി. അതേസമയം ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 1,493.71 കോടി രൂപയോളം ചുരുങ്ങി 3,76,145 കോടി രൂപയിലേത്തിയെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനങ്ങിലുള്ള നിര്‍ദേശങ്ങളും, അന്താരാഷ്ട്ര തലത്തില്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന വ്യാപാര ഉപരോധങ്ങളും വിവിധ കമ്പനികളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ സമ്പന്നര്‍ക്ക് മേല്‍ അധിക സര്‍ചാര്‍ജ് ഈാടക്കുമെന്നും വ്യക്തമാക്കിയതോടെ വിപണി രംഗത്ത് വലിയ ആശയ കുഴപ്പങ്ങളാണ് ഉണ്ടായിട്ടുള്ളത്.