ഇളവുകള്‍ വന്നതോടെ വൈദ്യുതി ആവശ്യം വീണ്ടെടുക്കുന്നു

July 30, 2020 |
|
News

                  ഇളവുകള്‍ വന്നതോടെ വൈദ്യുതി ആവശ്യം വീണ്ടെടുക്കുന്നു

ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ ക്രമേണ ഇളവുകള്‍ വരുന്നതനുസരിച്ച് ഇന്ത്യയുടെ വൈദ്യുതി ആവശ്യം വീണ്ടെടുക്കുന്നതായി ഇന്ത്യ റേറ്റിംഗ് ആന്‍ഡ് റിസര്‍ച്ച് അറിയിച്ചു. ഊര്‍ജ്ജ ഉപഭോഗം സാധാരണയായി രാജ്യത്തിന്റെ മൊത്തത്തിലുള്ള ആവശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇത് ഇന്ത്യയുടെ സാമ്പത്തിക പുനരുജ്ജീവന ശ്രമങ്ങള്‍ക്ക് ഒരു സന്തോഷവാര്‍ത്ത നല്‍കുന്നു.

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കായി ലോക്ക്ഡൗണ്‍ ക്രമേണ എടുത്തുകളഞ്ഞതിനാല്‍ 2020 ജൂണിലെ കുറഞ്ഞ ഊര്‍ജ്ജ ആവശ്യകതയില്‍ നിന്ന് കാര്യങ്ങള്‍ മെച്ചപ്പെടുത്തി. ജൂണിലെ ആവശ്യകത10.9 ശതമാനം ഇടിഞ്ഞു. മെയില്‍ ഇത് 14.9 ശതമാനമായി ചുരുങ്ങി. ഏപ്രിലില്‍ 22.3 ശതമാനം കുറഞ്ഞു.

വേനല്‍ക്കാലത്ത് ആഭ്യന്തര ഉപഭോഗത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നതാണ്. ഊര്‍ജ്ജ ആവശ്യകത 2020 മെയ് മാസത്തെ അപേക്ഷിച്ച് 2.9 ശതമാനം വളര്‍ച്ച കൈവരിച്ചതായി ഇന്ത്യ റേറ്റിംഗ് ആന്‍ഡ് റിസര്‍ച്ച് പ്രസ്താവനയില്‍ പറഞ്ഞു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved